Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനലുകള്‍ പണംവാങ്ങി മോദിയെ പുകഴ്ത്തുന്നു

ദില്ലി: നരേന്ദ്ര മോദിയുടെ കയ്യില്‍ നിന്നും പണം വാങ്ങിയാണ് ചാനലുകള്‍ മോദി വാര്‍ത്തകള്‍ കൊടുക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. എല്ലാ മാധ്യമങ്ങളും ഭീമമായ തുകയ്ക്ക് മോദിക്ക് വിറ്റിരിക്കുകയാണ്. പ്രസ്താവന വിവാദമായതോടെ താന്‍ അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടേ ഇല്ല എന്ന് വാക്ക് മാറ്റിയിരിക്കുയാണ് മുന്‍ ദില്ലി മുഖ്യമന്ത്രി കൂടിയായ കെജ്രിവാള്‍.

കഴിഞ്ഞ ഒരു വര്‍ഷമായി നമ്മള്‍ കാണുന്നത് മോദി അങ്ങോട്ട് പോയി, മോദി ഇങ്ങോട്ട് പോയി, മോദി അത് പറഞ്ഞു, മോദി ഇത് പറഞ്ഞു എന്നൊക്കെയുള്ള വാര്‍ത്തകളാണ്. ചി ചാനലുകള്‍ പറയുന്നു രാമരാജ്യം വന്നു എന്നും അഴിമതി ഇല്ലാതായി എന്നും. എന്ത് കൊണ്ടാണ് ഇത്. ചാനലുകള്‍ക്ക് പണം കൊടുത്തിരിക്കുകയാണ്. മോദിയെ പ്രമോട്ട് ചെയ്യാന്‍ വേണ്ടി കനത്ത തുക വാങ്ങിയിരിക്കുകയാണ്.

kejriwal

എണ്ണൂറ് കര്‍ഷര്‍ ഗജറാത്തില്‍ ജീവനൊടുക്കി. ഒരു ചാനലും ഇത് കാണിച്ചില്ല - ഒരു സ്വകാര്യ ടി വി ചാനല്‍ പുറത്തുവിട്ട വീഡിയോയിലാണ് അരവിന്ദ് കെജ്രിവാള്‍ ഇങ്ങനെ പറഞ്ഞത്. മാധ്യമങ്ങള്‍ക്കെതിരെ കെജ്രിവാള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്, ബി ജെ പി, സി പി ഐ തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തെത്തി. വീഡിയോ വൈറലായതോടെ ഇത് സംബന്ധിച്ച് വിവാദങ്ങളും തുടങ്ങി.

സംഭവം വിവാദമായതോടെ ഞാന്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ല എന്ന് വിശദീകരിച്ച് കൈ കഴുകാനാണ് കെജ്രിവാള്‍ ശ്രമിച്ചത്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. എങ്ങനെയാണ് ഞാന്‍ അങ്ങനെ പറയുക. നിങ്ങളെ ഞാന്‍ എങ്ങിനെയാണ് പിണക്കുക - കെജ്രിവാള്‍ ചോദിച്ചു. മാധ്യമങ്ങള്‍ തനിക്കെതിരെ ആസൂത്രിതമായി ആക്രമണം നടത്തുകയാണ് എന്ന് പറഞ്ഞ് നേരത്തെയും കെജ്രിവാള്‍ വിവാദത്തിലായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+