'റോക്ക് ഷോ' കെജ്രിവാളിന് തെര.കമ്മീഷന്‍ നോട്ടീസ്
ദില്ലി: അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ദില്ലി നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കെജ്രിവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാര്‍ത്ഥിയ്ക്ക് അനുവദിച്ചതിലും അധികം തുക ചെലവാക്കിയെന്ന് കാട്ടിയാണ് നോട്ടീസ്. 'റോക്ക് ദ ബാലറ്റ് 'എന്ന പേരില്‍ സംഘടിപ്പിച്ച സംഗീത സദസിനാണ് കെജ്രിവാള്‍ 22 ലക്ഷം രൂപ ചെലവാക്കിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
സ്ഥാനാര്‍ത്ഥിയ്ക്ക് പരമാവധി ചെലവാക്കാന്‍ പറ്റുന്ന തുക 14 ലക്ഷം രൂപയാണ്. ഈ പരിധിയാണ് കെജ്രിവാള്‍ ലംഘിച്ചത്. എന്നാല്‍ പണം എഎപി പാര്‍ട്ടി ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചതെന്നും വ്യക്തിഗത ചെലവല്ലെന്നുമാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.

നവംബര്‍ 23 നാണ് വിഷാല്‍ ദദ്‌ലാനി, റാബി ഷെര്‍ഗില്‍ എന്നിവര്‍ പങ്കെടുത്ത് ലംഗീത സദസ് ആംആദ്മി നടത്തിയത്. ജന്ദര്‍മന്ദറില്‍ നടന്ന റോക്ക് ദ ബാലറ്റ് എന്ന സംഗീത സദസ്സില്‍ ഒട്ടറെപ്പേര്‍ പങ്കെടുത്തിരുന്നു. പരിപാടിയ്ക്ക് 22 ലക്ഷം രൂപ ചെലവായിട്ടില്ലെന്ന് എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത പറഞ്ഞു












Click it and Unblock the Notifications