കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിരക്കച്ചവടമെന്ന് ആക്ഷേപം; അഞ്ജലി ദമാനിയ ആം ആദ്മി പാര്‍ട്ടി വിട്ടു

  • By Gokul
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അഞ്ജലി ദമാനിയ പാര്‍ട്ടി വിട്ടു. ആം ആദ്മി പാര്‍ട്ടിയുടെ മഹാരാഷ്ട്ര കണ്‍വീനറാണ് അഞ്ജലി. നിലവില്‍ നേതാക്കള്‍ക്കിടയില്‍ നടക്കുന്ന അധികാര വടംവലിയില്‍ അരവിന്ദ് കെജ് രിവാളിനെ കുറ്റപ്പെടുത്തിയാണ് അഞ്ജലി പാര്‍ട്ടി വിട്ടത്. ഇനി ഒരു തിരിച്ചുവരവില്ലെന്ന് അഞ്ജലി പറയുന്നു.

അരവിന്ദ് കെജ് രിവാളിന്റെ തത്വങ്ങളുടെ പേരിലാണ് പാര്‍ട്ടിയെ പിന്തുണച്ചതും പ്രവര്‍ത്തിച്ചതും. എന്നാല്‍ കെജ് രിവാള്‍ കുതിരക്കച്ചവടമാണ് നടത്തിയതെന്നും ട്വിറ്ററില്‍ അഞ്ജലി പറഞ്ഞു. ദില്ലിയില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് അഞ്ജലിയുടെ അപ്രതീക്ഷിത രാജി.

anjali

ഒരു ടിവി വാര്‍ത്തയുടെ വീഡിയോയും അഞ്ജലി പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞതവണ ദില്ലിയില്‍ അധികാരത്തിലേറിയപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാക്കള്‍ സംസാരിക്കുന്നതാണ് വീഡിയിലുള്ളത്.

70 സീറ്റുകളുള്ള ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റുകളുമായാണ് ആം ആദ്മി ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. പാര്‍ട്ടിയുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് വിജയത്തിന് അടിസ്ഥാനമായത്. എന്നാല്‍, ഇതിന് പിന്നാലെ ദേശീയ തലത്തില്‍ അധികാരം കേന്ദ്രീകരിക്കപ്പെടുന്നതിനെതിരെ ചില നേതാക്കള്‍ രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായി. ശരിയായ വിധത്തില്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള നേതാക്കളുടെ കഴിവുകേടാണ് ആം ആദ്മി പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന വിഴുപ്പലക്കലെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം.

English summary
Kejriwal of horse-trading; Anjali Damania quits Aam Aadmi Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X