കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിക്ക് തിരിച്ചടി; നിയമനാധികാരം ലഫ്. ഗവര്‍ണര്‍ക്കെന്ന് ഹൈക്കോടതി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി ഭരണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായും ലഫ്. ഗവര്‍ണറുമായും ഉള്ള തര്‍ക്കത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. ദില്ലി സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥ നിയമനത്തില്‍ ഗവര്‍ണര്‍ക്കാണ് അധികാരമെന്ന് ഹൈക്കോടതി വിധിച്ചു. നിയമനങ്ങളില്‍ ലഫ്.ഗവര്‍ണര്‍ക്കു പൂര്‍ണ അധികാരം നല്‍കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലറിനെതിരെയാണ് ആംആദ്മി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ നിയമനത്തില്‍ ഇടപെടാന്‍ ദില്ലി സര്‍ക്കാരിന് കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം ആം ആദ്മി സര്‍ക്കാരിന് ആശ്വാസം നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ലഫ്. ഗവര്‍ണര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ലഫ്. ഗവര്‍ണറുടെ കൂടുതല്‍ അധികാരുവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

aap-broom

വിഷയത്തിന്റെ സങ്കീര്‍ണത വരും ദിവസങ്ങളിലും കൂടുതല്‍ വാദപ്രതിവാദത്തിനും കോടതി ഇടപെടലിനും കാരണമായേക്കും. ഹൈക്കോടതിയുടെ ഇടപെടല്‍ കേന്ദ്രസര്‍ക്കാരിനും കെജ് രിവാളിനും താത്കാലിക ആശ്വാസം ആകുമെങ്കിലും വിഷയത്തില്‍ ഇനിയും വ്യക്തത വരാത്തത് നിയമപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ നിയമന കാര്യത്തില്‍ ലഫ്. ഗവര്‍ണര്‍ ഇടപെട്ടതാണ് തര്‍ത്തിന്റെ തുടക്കം. ഇതിനെതിരെ ആം ആദ്മി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതോടെ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള സര്‍ക്കുലര്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ ഇത് സംശയാസ്പദമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.

English summary
Kejriwal's battle against LG Jung is all about taking AAP national
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X