കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ വാടകവീട്ടിലേക്ക്: 50,000 രൂപ വാടക

  • By Aswathi
Google Oneindia Malayalam News

ദില്ലി: ദില്ലി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി വിട്ട് വാടകവീട്ടിലേക്ക് താമസം മാറി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലഭിച്ച ഔദ്യോഗിക വസതിയില്‍ നിന്ന് താമസം മാറുന്നതായി ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ അറിയിച്ചത്.

സെന്‍ട്രല്‍ ദില്ലിയിലെ തിലക് ലൈയ്‌നിലുള്ള സി2/23 എന്ന വീട്ടിലായിരുന്നു കെജ്രിവാളും കുടുംബവും ഇതുവരെ താമസിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദവി രാജിവച്ചതിന് ശേഷവും ഔദ്യോഗിക വസതിയില്‍ തന്നെ താമസിക്കുന്നതിനെതിരെ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

kejriwal

മകളുടെ പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന് ശേഷം വീടു മാറാം എന്നാണ് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കെജ്രിവാള്‍ പറഞ്ഞിരുന്നത്. കാലാവധി കഴിഞ്ഞ ശേഷവും ഔദ്യോഗിക വസതിയില്‍ കഴിയുന്ന കെജ്രിവാളിനോട് പ്രതിമാസം എണ്‍പതിനായിരം രൂപ വാടകയടയ്ക്കാന്‍ ദില്ലി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ ഔദ്യോഗിക വസതി ഉപയോഗിക്കില്ലെന്ന് പ്രസ്താവിച്ച ശേഷം കെജ്രിവാള്‍ പ്രത്യേക ബംഗ്ലാവ് കിട്ടാന്‍ ശ്രമം നടത്തിയതും വിമര്‍ശിക്കപ്പെട്ടിരുന്നു. ഗാസിയാ ബാദിലാണ് നേരത്തെ കെജ്രിവാളും കുടുംബവും താമസിച്ചിരുന്നത്.

മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനായ നരേന്‍ ബിക്കു ജെയ്ന്‍ എന്നയാളുടെ വീട്ടിലേക്കാണ് ഇപ്പോള്‍ കെജ്രിവാള്‍ താമസം മാറുന്നത്. 5-8 ലക്ഷം രൂപ ചെലവാക്കി പുതുക്കി പണിത നാല് ബെഡ്‌റൂമുകളുള്ള വീട്ടില്‍ പ്രതിമാസം 50,000 രൂപ വാടകയ്ക്കാണ് കെജ്രിവാള്‍ മാറുന്നത്. വാടകയില്‍ ഒരിളവും വരുത്തില്ലെന്നും എന്നാല്‍ കെജ്രിവാള്‍ ഒരു സെലിബ്രേറ്റിയാണെന്ന പരിഗണന നല്‍കുമെന്നും ജെയിന്‍ പറഞ്ഞു.

English summary
Contrary to Arvind Kejriwal’s claims of being “offered” a house in north Delhi’s posh Civil Lines area, the Aam Aadmi Party (AAP) chief will be paying at least Rs. 50,000 as monthly rent, HT has learnt.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X