കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് പിന്തുണ; എഎപി രണ്ട് തട്ടില്‍

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയില്‍ ബി ജെ പിയെ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണയ്ക്കണോ എന്ന കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്കുള്ളില്‍ രണ്ടഭിപ്രായം. കേവലഭൂരിപക്ഷത്തിന് മൂന്ന് സീറ്റ് കുറവുള്ള ബി ജെ പിയെ പിന്തുണയ്ക്കാനില്ലെന്ന് എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ഒരു വശത്ത്. ഉപാധികളോടെയാണെങ്കിലും ബി ജെ പിയെ പിന്തുണക്കണം എന്ന് മനസുള്ളവരാണ് മറുവശത്ത്.

ജനലോക്പാല്‍ അടക്കമുള്ള തങ്ങളുടെ നിലപാടുകള്‍ അംഗീകരിച്ചാല്‍ ബി ജെ പിയെ പിന്തുണയ്ക്കും എന്ന് ആം ആദ്മി പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. മന്ത്രിസഭയിലേക്കില്ല എന്നും ബി ജെ പിക്ക് പുറത്തുനിന്നും പിന്തുണ നല്‍കും എന്നുമാണ് അദ്ദേഹം സൂചന നല്‍കിയത്.

kejriwal

എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് എന്നും ആം ആദ്മി പാര്‍ട്ടി ബി ജെ പിയെ പിന്തുണയ്ക്കുന്ന പ്രശ്‌നമില്ലെന്നും പാര്‍ട്ടി കണ്‍വീനറും ദില്ലി തിരഞ്ഞെടുപ്പിലെ ഹീറോയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കളുമായി ചേര്‍ന്ന് ദില്ലിയില്‍ നടത്തിയ യോഗത്തിന് ശേഷമാണ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപികരിക്കേണ്ടത് ബി ജെ പിയുടെ ഉത്തരവാദിത്തമാണ് എന്നാണ് ആപ്പിന്റെ പക്ഷം. വേണമെങ്കില്‍ ബി ജെ പി കോണ്‍ഗ്രസിന്റെ പിന്തുണ തേടട്ടെ. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഈ വക തര്‍ക്കങ്ങളിലൊന്നും ബി ജെ പി ഇതുവരെ പ്രതികരിച്ചിട്ടില്ല. സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കാന്‍ ബി ജെ പി തയ്യാറാണെന്ന് ദില്ലിയുടെ ചുമതലയുള്ള പാര്‍ട്ടി നേതാവ് നിതിന്‍ ഗഡ്കരി തന്നെയാണ് പറഞ്ഞത്.

English summary
AAP chief Arvind Kejriwal on Tuesday ruled out giving any support to BJP to form a government in Delhi and termed as personal comments in this regard by party leader Prashant Bhushan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X