കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാണസിയില്‍ മോദിയും കെജ്രിവാളും നേര്‍ക്കുനേര്‍?

  • By Aswathi
Google Oneindia Malayalam News

ദില്ലി: അഴിമതി വിരുദ്ധ സമരത്തിലൂടെ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ലക്ഷ്യം വച്ച് പ്രചാരണം നടത്തി വിജയം കണ്ട ആം ആദ്മി പാര്‍ട്ടി വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ ഉന്നം വച്ചിരിക്കുന്നത് ബി ജെ പിയെയാണ്. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയാണ് തങ്ങളുടെ മുഖ്യ ശത്രു എന്നരീതിയിലാണ് ആപ്പ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഉത്തരപ്രദേശ് നേടുന്നവര്‍ ഇന്ത്യ നേടുമെന്ന ചൊല്ലിനെ വിശ്വസിക്കുന്ന ബി ജെ പി തിരഞ്ഞെടുപ്പിന് മോദിയെ വരാണസില്‍ നിര്‍ത്തി മത്സരിപ്പിക്കുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ മോദി വരാണസിയില്‍ മത്സരിക്കുകയാണെങ്കില്‍ അവിടെ മോദിയ്ക്ക് എതിരെ നിന്ന് അരവിന്ദ് കെജ്രിവാള്‍ മത്സരിയ്ക്കുമെന്ന് ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയും സഞ്ജയ് സിംഗും വ്യക്തമാക്കി.

kejriwal-modi

സ്ഥാനാര്‍ത്ഥിയുടെ പേരു പറഞ്ഞില്ലെങ്കിലും കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിലെല്ലാം മോദി തന്നെയാണ് എതിര്‍ സ്ഥാനത്ത്. റൊഹത്തക്കിലും കാണ്‍പൂരിലും നടന്ന തിരഞ്ഞെടുപ്പ് റാലികളിലെല്ലാം മോദിയെ ഉന്നം വച്ചായിരുന്നു കെജ്രിവാളിന്റെ വാക്കുകള്‍. മുകേഷ് അംബാനിയില്‍ നിന്നും വഴിവിട്ട സഹായങ്ങള്‍ മോദി സ്വീകരിക്കുന്നുണ്ടെന്നു പല തവണ കെജ്രിവാള്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.

അതേ സമയം ആം ആദ്മി പാര്‍ട്ടിയെ കുറിച്ചോ അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ കുറിച്ചോ മോദി ഒന്നും മിണ്ടുന്നില്ല. തങ്ങളുടെ മുഖ്യ ശത്രു കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണെന്ന തീരിയിലാണ് മോദിയും ബി ജെ പിയും മുന്നോട്ട് പോകുന്നത്. എന്നാല്‍ എ എ പിയാകട്ടെ കോണ്‍ഗ്രസിനെ പരിഗണിക്കുന്നേയില്ലതാനും. നാലു ദിവസത്തെ പ്രചാരണ പരിപാടിയ്ക്കായി ബുധനാഴ്ച കെജ്രിവാള്‍ ഗുജറാത്തിലേക്ക് പോകാനിരിക്കുകയാണ്.

വാരണാസിക്കു പുറമേ ദില്ലിയിലെ ലോക്‌സഭാ സീറ്റിലും അരവിന്ദ് കെജ്രിവാള്‍ മത്സരിച്ചേക്കും. എന്നാല്‍ വാരണസിയിലെ സിറ്റിങ് എം പി യായ മുരളി മനോഹര്‍ ജോഷി മോദിയ്ക്ക് സീറ്റു വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. ഗുജറാത്തിന് പുറമെ മോദി മത്സരിക്കുന്നുണ്ടെങ്കില്‍ അത് വരാണസിയില്‍ തന്നെയാണെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ വരാണസിയില്‍ ഒരു മോദി- കെജ്രിവാള്‍ യുദ്ധത്തിന് കാത്തിരിക്കുകയാണ് ജനങ്ങള്‍.

English summary
Kejriwal vs Modi likely in Varanasi, AAP leader says will inspect Gujarat development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X