കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് 2016: പ്രതീക്ഷ മങ്ങി കേരളം

Google Oneindia Malayalam News

ദില്ലി: കര്‍ഷക അനുകൂല പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ വകയിരുത്തിയപ്പോഴും കേരളത്തിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് അരുണ്‍ ജെയ്റ്റ്‌ലി. കേരളത്തിനെ തുണയ്ക്കുന്ന പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ല. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുന്നതിനാല്‍ റബര്‍ മേഖലയില്‍ കൂടുതല്‍ തുക ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നു.

റബ്ബര്‍ ബോര്‍ഡിന് 132 കോടി രൂപ വകയിരുത്തിയതല്ലാതെ അതിനപ്പുറത്തേക്ക് ഒന്നും തന്നെയില്ല. ടി ബോര്‍ഡിന് 129 കോടിയുടെ വകയിരുത്തലുമുണ്ട്. കേരളത്തിന് പ്രത്യേകം 500 കോടി രൂപ വേണമെന്ന് ആവശ്യപെട്ടിരുന്നു. എന്നാല്‍ നിരാശ മാത്രമാണ് ഫലം.

Arun Jaitly

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ഒമ്പത് മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവെന്ന് ബിജെപി വിശേഷിപ്പിച്ച തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 38,500 കോടി രൂപയാണ്. അഞ്ച് സംസ്ഥാനങ്ങലുടെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രഖ്യാപനമെന്ന് വ്യക്തമാണ്.

രാജ്യം കൈവരിച്ച സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രശംസ പിടിച്ചു പറ്റാന്‍ സാധിച്ചുവെന്നും പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് സാധിച്ചുവെന്നും ജയ്റ്റ്‌ലി ബജറ്റ് സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇപ്പോള്‍ ഭദ്രമാണെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തല്‍.

English summary
Kerala disappointed in Arun Jaitly's budget.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X