കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശസഹായത്തില്‍ കേന്ദ്രത്തെ പൂട്ടാന്‍ സിപിഐ; സുപ്രീംകോടതിയില്‍ ഹര്‍ജി, നിഷേധം നിയമവിരുദ്ധം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിദേശസഹായത്തില്‍ കേന്ദ്രത്തെ പൂട്ടാന്‍ സിപിഐ | Kerala Flood 2018

ദില്ലി: പ്രളയം ദുരിതം വിതച്ച കേരളത്തിന് വിദേശ സഹായം ആവശ്യമില്ല എന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്ത് സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍. കേന്ദ്രസര്‍ക്കാര്‍ നിലപാട് നിയമവിരുദ്ധമാണെന്ന് ബിനോയ് വിശ്വം ഹര്‍ജിയില്‍ ആരോപിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് സഹായം വേണ്ട എന്ന നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് എങ്ങനെ സാധിച്ചുവെന്നാണ് ഹര്‍ജിയിലെ പ്രധാന ചോദ്യം.

05

പ്രളയം മൂലം കേരളത്തിനുണ്ടായ നാശനഷ്ടം കണക്കാക്കേണ്ടതുണ്ട്. അതാണ് ആദ്യ നടപടി. അതിന് ശേഷമാണ് വിദേശ സഹായം വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തിന്റെ നഷ്ടം കണക്കാക്കിയിട്ടില്ലെന്നും ബിനോയ് വിശ്വം ഹര്‍ജിയില്‍ പറയുന്നു.

വിദേശ സഹായം വേണ്ടെന്ന നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കില്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നഷ്ടങ്ങളുടെ കണക്ക് കൃത്യമായി തിട്ടപ്പെടുത്തേണ്ടതുണ്ടെന്ന് 2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തില്‍ പറയുന്നുണ്ട്. ഇതുപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിന് മുമ്പ് സഹായം നിഷേധിച്ചത് നിയമലംഘനമാണെന്നും ഹര്‍ജിയില്‍ പറുയന്നു.

യുഎഇ ഭരണകൂടം കേരളത്തിന് ധനസാഹയം വാഗ്ദാനം ചെയ്തുവെന്ന വിവരം വന്നതിന് പിന്നാലെയാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. കേന്ദ്രസര്‍ക്കാര്‍ നിലപാട് ഇതിനെതിരായിരുന്നു. വിദേശ സര്‍ക്കാരുകള്‍ നല്‍കുന്ന ധനസഹായം സംസ്ഥാനത്തിന് സ്വീകരിക്കാന്‍ സാധ്യമല്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ ഇതിനെതിരെ എന്‍ഡിഎ സര്‍ക്കാരില്‍ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന യശ്വന്ത് സിന്‍ഹ തന്നെ രംഗത്തുവന്നിട്ടുണ്ട്. സഹായം സ്വീകരിക്കണമെന്നും അനാവശ്യ വിവാദം ഒഴിവാക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

English summary
Kerala flood: Binoy Viswam MP file plea against Central Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X