Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഹിന്ദു- ജമാഅത്തെ ഇസ്ലാമി നേതാക്കള്‍; വെളിപ്പെടുത്തല്‍ മലയാളിയുടേത്!!

ദില്ലി: ഐസിസിസ് കേരള മൊഡ്യൂളിന്റെ ഹിറ്റ് ലിസ്റ്റില്‍ ഹിന്ദു നേതാക്കള്‍ ഉള്‍പ്പെടിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. എന്‍ഐഎ അറസ്റ്റ് ചെയ്ത കാസര്‍കോഡ് സ്വദേശി മൊയിനുദ്ധീന്‍ പാറക്കടവിന്റേതാണ് വെളിപ്പെടുത്തല്‍. ഹിന്ദുനേതാക്കള്‍ക്ക് പുറമേ അഹമ്മദിയ്യ മോസ്ഖ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതാക്കള്‍ എന്നിവരും ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാന്‍ അഫ്ഗാനിലേയ്ക്ക് 22 പേരില്‍ ഒരാളാണ് മൊയിനുദ്ധീന്‍.

ഐസിസിന്റെ രഹസ്യഗ്രൂപ്പുകളില്‍ ഇന്ത്യയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കാറുണ്ടെന്നും ഇയാള്‍ എന്‍ഐഎയോട് വെളിപ്പെടുത്തി. ഐസിസ് മുസ്ലിങ്ങളുടെ ശത്രുക്കളെക്കാള്‍ ഐസിസ് ഇസ്ലാമിനും മുസ്ലിമിനും ദോഷകരണമാണെന്ന് ഐസിസ് പ്രവര്‍ത്തനങ്ങളില്‍ അപലപിച്ച അഹമ്മദിയ്യ നേതാക്കളും ജമാഅത്തെ ഇസ്ലാമി നേതാക്കളും നേരത്തെ വ്യക്തമാക്കിയിരുന്നു. അബുദാബിയില്‍ നിന്ന് നാടുകടത്തിയതിനെ തുടര്‍ന്നാണ് മലയാളിയായ മൊയിനുദ്ധീന്‍ ഫെബ്രുവരി 15ന് എന്‍ഐഎയുടെ പിടിയിലാവുന്നത്.

കൊച്ചിയില്‍ ആക്രമണ പദ്ധതി

കൊച്ചിയില്‍ ആക്രമണ പദ്ധതി

കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ ആക്രമണം നടത്താന്‍ മൊയിനുദ്ധീന്‍ അംഗമായ ടെലഗ്രാം ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ നടന്നിരുന്നതായി ഇയാള്‍ എന്‍ഐഎയോട് വെളിപ്പെടുത്തി. കൊച്ചിയിലെ ജൂത ദേവാലയത്തിന് സമീപമായിരുന്നു പരിപാടിയെന്നും ബൈക്കോ ടിപ്പര്‍ ലോറിയോ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു നീക്കമെന്നും ചോദ്യം ചെയ്യലില്‍ എന്‍ഐഎയോട് വ്യക്തമാക്കി.

മുസ്ലിംങ്ങളും ശത്രുക്കളോ

മുസ്ലിംങ്ങളും ശത്രുക്കളോ

ഐസിസ് ഇസ്ലാമിനും മുസ്ലിമിനും ഭീഷണിയാണെന്നും ദോഷമകരമാണെന്നുമുള്ള ജമാഅത്തെ ഇസ്ലാമി, അഹമ്മദിയ്യ നേതാക്കളുടേയും വിമര്‍ശനങ്ങളാണ് ഐസിസ് കേരള മൊഡ്യൂള്‍ ഇവരെ ലക്ഷ്യം വെച്ചതിന് പിന്നിലെന്നാണ് സൂചന.

ടെഹ്‌റാനിലേയ്ക്ക് സഞ്ചരിച്ചു

ടെഹ്‌റാനിലേയ്ക്ക് സഞ്ചരിച്ചു

കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേയ്ക്ക് സഞ്ചരിച്ച 22 മലയാളികള്‍ക്കൊപ്പം മൊയിനുദ്ധീനും ഉള്‍പ്പെട്ടിരുന്നു. 2016 ജൂണിലാണ് ടെഹ്‌റാന്‍ വഴി ഇറാഖ് അതിര്‍ത്തിയിലെത്തി ഇവരില്‍ അഞ്ച് പേരെ കണ്ടെത്തിയത്. കാസര്‍കോഡ് സ്വദേശിയായ സജീര്‍ മംഗലശ്ശേരി അബ്ദുള്ളയ്‌ക്കൊപ്പം അബുദാബിയില്‍ നിന്ന് ടെഹ്‌റാനിലേക്ക് പോയെന്നും 15 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഇറാനിലെ മാന്‍ഷാദിലെത്തിയെന്നും ടെലഗ്രാമില്‍ വിവരമറിയിച്ചതുപ്രകാരം ഐസിസില്‍ ചേരാന്‍ പുറപ്പെട്ട മലയാളികളെ കണ്ടുമുട്ടിയെന്നും മൊയിനുദ്ധീന്‍ ചൂണ്ടിക്കാണിക്കുന്നു. ഡോ. ഇജാസ്, മര്‍വാന്‍, മന്‍സാദ് എന്നിവര്‍ക്ക് പുറമേ ഒരാളെക്കൂടി കണ്ടുവെന്നും ഇയാള്‍ പറയുന്നു.

അബുദാബി നാടുകടത്തി

അബുദാബി നാടുകടത്തി

ഇറാനിലെത്തി അബുദാബിയിലേയ്ക്ക് മടങ്ങിയതിന് ശേഷം ഐസിസ് കേരള മൊഡ്യൂളിന്റെ ചുമതല ലഭിച്ചു എന്നാല്‍ ഭീകരബന്ധം ആരോപിച്ച് ഡിസംബറില്‍ അബുദാബി അധികൃതര്‍ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേയ്ക്ക് അയക്ക്ുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+