കേരളത്തിലെ ബീഫ് ഫെസ്റ്റിനെ പിന്തുണച്ച് ദേശീയ മാധ്യമങ്ങളും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പിന്‍വാതില്‍ ബീഫ് നിരോധനത്തിന് തയ്യാറെടുക്കവെ കാര്യമായ പ്രതിഷേധം നടക്കുന്ന കേരളത്തിലെ യുവജന സംഘടനകള്‍ക്ക് ദേശീയ മാധ്യമങ്ങളുടെ പിന്തുണയും. ശനിയാഴ്ച കേരളത്തിലങ്ങളോമിങ്ങോളം നടന്ന ബീഫ് ഫെസ്റ്റുകള്‍ പ്രധാന ദേശീയ മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, എസ് എഫ് ഐ, കെ എസ് യു എന്നിവയുടെ നേതൃത്വത്തിലായിരുന്നു ബീഫ് ഫെസ്റ്റുകള്‍ സംഘടിപ്പിക്കപ്പെട്ടത്. മാട്ടിറച്ചിക്കായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെയായിരുന്നു പ്രതിഷേധം. ബീഫ് നിരോധിച്ചില്ലെങ്കിലും വില്‍പന തടഞ്ഞതോടെ നിരോധനം പ്രാബല്യത്തിലാകുമെന്ന് സംഘടനകള്‍ പറയുന്നു.

beeffest

അതേസമയം, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും കാര്യമായ പ്രതിഷേധം ഉണ്ടായിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി സാന്നിധ്യം ശക്തമായ മറ്റു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരായ പ്രതിഷേധം പ്രസ്താവനകളിലൊതുങ്ങി. അതുകൊണ്ടുതന്നെ, കേരളത്തിലെ പ്രതിഷേധത്തെ മാധ്യമങ്ങളെ പുകഴ്ത്താനും മടിച്ചില്ല.

സര്‍ക്കാര്‍ നിരോധനം കാര്യമായി ബാധിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. ബീഫും ആടും കോഴിയുമായി ഒരുദിവസം 500 ടണ്‍ മാംസം ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. 3.25 കോടി ജനസംഖ്യയില്‍ 70 ശതമാനം പേരും മാംസഭുക്കുകളാണ്. ബീഫ് ഉപയോഗത്തില്‍ രാജ്യത്തുതന്നെ മുന്‍പന്തിയിലുള്ള സംസ്ഥാനത്ത് വരും ദിവസങ്ങളിലും കേന്ദ്ര നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതിഷേധം ശക്തമായാല്‍ സംസ്ഥാനത്ത് ബിജെപിക്കുള്ള വോട്ടുകള്‍ നഷ്ടപ്പെടുത്താമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നു.

English summary
Kerala explores legal options against new cattle trade rule, outfits hold beef fests
Please Wait while comments are loading...