കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; മികച്ചവരെന്ന് സുധീരന്‍
ദില്ലി: ഹൈക്കമാന്‍ഡിന്റ നേതൃത്വത്തില്‍ ദില്ലിയില്‍ അഞ്ച് ദിവസത്തോളം നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കു ശേഷം കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പട്ടിക പ്രഖ്യാപിച്ചു. 83 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത. കല്ല്യാശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കടുത്ത എതിര്‍പ്പുകള്‍ മറികടന്നുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ. ബാബു, കെ.സി.ജോസഫ് എന്നവരെ ഒഴിവാക്കണമെന്ന സുധീരന്‍ കടുംപിടുത്തം പിടിച്ചെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭീഷണിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നു.

ഏതെങ്കിലും മന്ത്രിമാരെ ഒഴിവാക്കിയാല്‍ താന്‍ മത്സരിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അതേസമയം, സിറ്റിങ് എംഎല്‍എ ബെന്നി ബെഹനാനെ മാറ്റിയത് സുധീരന് ആശ്വാസമായി. ബെന്നി ബെഹനാനു പകരം വിഎം സുധീരന്‍ നിര്‍ദ്ദേശിച്ച പിടി തോമസ് തൃക്കാക്കരയില്‍ മത്സരിക്കും. 39 സിറ്റിങ് എംഎല്‍എമാരില്‍ 34 പേരും വീണ്ടും മത്സരിക്കുന്നുണ്ട്. താന്റെ പോരാട്ടം പാഴായെങ്കിലും മികച്ച പട്ടികയാണിതെന്നായിരുന്നു സുധീരന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒട്ടേറെ യുവ നേതാക്കള്‍ക്ക് സ്ഥാനാര്‍ഥിത്വം ലഭിച്ചു. അതേസമയം, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനുമാണ് സ്ഥാനാര്‍ഥിത്വം ലഭിക്കാതെ പോയ പ്രമുഖര്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിനും സ്ഥാനാര്‍ഥിത്വം ലഭിച്ചില്ല.












Click it and Unblock the Notifications