കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതംമാറ്റാന്‍ പോലീസ് വേഷം; മലയാളി ക്രിസ്ത്യന്‍ പുരോഹിതന്‍ പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ഉദഗമണ്ഡലം: മതപരിവര്‍ത്തനങ്ങള്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കുന്ന സമയമാണ്. അപ്പോഴാണ് ഒരു മലയാളിയായ ക്രിസ്ത്യന്‍ പുരോഹിതന്‍ അന്യനാട്ടില്‍ പോയി പോലീസ് ചമഞ്ഞ് മതംമാറ്റത്തിന് ശ്രമിയ്ക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്.

കര്‍ണാകടത്തിലെ ഗൂഡല്ലൂരിനടുത്തുള്ള ദേവാലയില്‍ ആണ് സംഭവം. കോട്ടയം കോലടി സ്വദേശിയായ ഷൈമോന്‍ പി പോള്‍ എന്നയാളാണ് അറസ്റ്റിലായത്. പോലീസ് യൂണിഫോണിലാണ് ഇയാള്‍ പിടിയിലായത്.

ഗോസ്പല്‍ ഇന്‍ ആക്ഷന്‍ ഫെല്ലോഷിപ്പിന്റെ നെല്ലിയാലം ഘടകത്തിലെ പുരോഹിതനാണ് ഇദ്ദേഹം. മതം മാറ്റം മാത്രം ആയിരുന്നില്ല ഈ പോലീസ് വേഷം കെട്ടലിന്റെ ലക്ഷ്യം എന്നതാണ് അതിലും ഭീകരം.

Crime

ഹോട്ടലില്‍ ഭക്ഷണം കഴിച്ച് പണം നല്‍കാതെ പോവുക, സ്വകാര്യ ബസ്സുകളില്‍ സൗജന്യ യാത്ര തുടങ്ങിയവയും ഈ പോലീസ് വേഷത്തിന്റെ ലക്ഷ്യങ്ങളായിരുന്നു. പ്രദേശത്തെ ആദിവാസികളെ മതംമാറ്റാനും ഇയാള്‍ ശ്രമിച്ചിരുന്നു എന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇയാളുടെ കയ്യില്‍ നിന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടറുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ ബാങ്ക് പാസ് ബുക്കിലും പോലീസ് യൂണിഫോം അണിഞ്ഞ ഫോട്ടോയാണ് പതിപ്പിച്ചിട്ടുളളത്. കോടതിയില്‍ ഹാജരാക്കിയ പുരോഹിതനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

English summary
A priest from Kottayam was arrested and remanded in judicial custody in Devala near Gudalur in Nilgiris, for allegedly posing as a police officer and persuading adhivasis, to convert to Christianity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X