കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ സൂചികയിൽ‍ മുന്നിൽ‍ കേരളം: ഏറ്റവും പിന്നില്‍ യുപി, കേരളത്തെ വിമര്‍ശിച്ച യോഗിയ്ക്ക് ഇരുട്ടടി!

Google Oneindia Malayalam News

ദില്ലി: നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത്. ഉത്തര്‍പ്രദേശാണ് ആരോഗ്യ സൂചികയിൽ‍ ഏറ്റവും പിന്നിലുള്ളത്. പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ആദ്യപത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഉത്തർപ്രദേശിനെ കൂടാതെ ബിജെപി ഭരിക്കുന്ന രാജസ്ഥാനും മോശം ആരോഗ്യ സൂചികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ബിഹാറും ഒഡിഷയുമാണ് ഈ വിഭാഗത്തിലുള്ള മറ്റ് സംസ്ഥാനങ്ങൾ. നീതി ആയോഗ് പ്രസിഡന്റ് അമിതാഭ് കാന്താണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. നേരത്തെ ജനരക്ഷാ യാത്രയിൽ പങ്കെടുക്കാനെത്തിയ യോഗി ആദിത്യനാഥ് യുപിയിലെ ആശുപത്രികളെ മാതൃകയാക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാമൊടുവിലാണ് നീതി ആയോഗ് ആരോഗ്യ സൂചികയുടെ കണക്കുകൾ‍ പുറത്തുവിടുന്നത്.

കേരളവും പഞ്ചാബും മുന്നിൽ

കേരളവും പഞ്ചാബും മുന്നിൽ

ആരോഗ്യ സൂചികയിൽ‍ കേരളത്തിന് പിന്നിൽ‍ പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണുള്ളത്. ആരോഗ്യ സൂചികയിൽ ഉത്തർപ്രദേശിന് പുറമേ രാജസ്ഥാൻ‍, ബിഹാർ, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് മോശം പ്രകടനം കാഴ്ച ആരോഗ്യ സൂചികയിൽ‍ കേരളത്തിന് പിന്നിൽ‍ പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണുള്ളത്. ആരോഗ്യ സൂചികയിൽ ഉത്തർപ്രദേശിന് പുറമേ രാജസ്ഥാൻ‍, ബിഹാർ, ഒഡിഷ എന്നീ സംസ്ഥാനങ്ങളാണ് മോശം പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്. റിപ്പോർട്ട് അനുസരിച്ച് 76.55 മുതല്‍ 80.00 സ്‌കോറാണ് കേരളത്തിന് ലഭിച്ചത്. 62.02-65.21 സ്‌കോര്‍ നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്തും 63.28-63.38 സ്‌കോര്‍ നേടിക്കൊണ്ട് തമിഴ്നാട് മൂന്നാം സ്ഥാനത്തുമെത്തുകയായിരുന്നു. വെച്ചിട്ടുള്ളത്.

 ഉത്തർപ്രദേശിനെ ഇനിയും മാതൃകയാക്കണോ

ഉത്തർപ്രദേശിനെ ഇനിയും മാതൃകയാക്കണോ

ചെറിയ സംസ്ഥാനങ്ങളില്‍ മിസോറാമും മണിപ്പൂരുമാണ് മുന്നിട്ടു നില്‍ക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപ് മികച്ച പ്രകടനമാണ് നടത്തിയത്. ആന്വൽ‍ ഇന്‍ക്രിമെന്റല്‍ജമ്മു കശ്മീരും ജാർ‍ഖണ്ഡും ഉത്തർപ്രദേശുമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നും നീതി ആയോഗ് റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നിയോനേറ്റൽ മോർട്ടാലിറ്റി റേറ്റ്, അണ്ടർ5 മോർട്ടാലിറ്റി റേറ്റ്, ഫുൾ ഇമ്യൂണൈസേഷൻ കവറേജ്, എച്ഐവി ബാധിച്ച് ജീവിക്കുന്നവർ, ആന്‍റി റിട്രോവിയൽ തെറാപ്പി എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നിർണയിക്കുന്നത്. ചെറിയ സംസ്ഥാനങ്ങളില്‍ മിസോറാമാണ് മുമ്പിലുള്ളത്. മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്.

 വില്ലനായത് ഡെങ്കിയോ!

വില്ലനായത് ഡെങ്കിയോ!

വലിയ സംസ്ഥാനമായിട്ടുപോലും ഉത്തര്‍പ്രദേശിൽ‍ ഡെങ്കിപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും യോഗി ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 300 ഓളം പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചതെന്നും ചിക്കൻ ഗുനിയ മൂലമുള്ള മരണങ്ങൾ‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും യോഗി ചൂണ്ടിക്കാണിച്ചിരുന്നു. ഉത്തർപ്രദേശിൽ‍ ചിക്കുൻ ഗുനിയ മൂലമുള്ള മരണങ്ങൾ ഉണ്ടായിട്ടില്ലെന്നും യോഗി പറഞ്ഞിരുന്നു.

 മികച്ച പ്രകടനം

മികച്ച പ്രകടനം

ചെറിയ സംസ്ഥാനങ്ങളില്‍ മിസോറാമും മണിപ്പൂരുമാണ് മുന്നിട്ടു നില്‍ക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപ് മികച്ച പ്രകടനമാണ് നടത്തിയത്. ആന്വൽ‍ ഇന്‍ക്രിമെന്റല്‍ജമ്മു കശ്മീരും ജാർ‍ഖണ്ഡും ഉത്തർപ്രദേശുമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നും നീതി ആയോഗ് റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നിയോനേറ്റൽ മോർട്ടാലിറ്റി റേറ്റ്, അണ്ടർ5 മോർട്ടാലിറ്റി റേറ്റ്, ഫുൾ ഇമ്യൂണൈസേഷൻ കവറേജ്, എച്ഐവി ബാധിച്ച് ജീവിക്കുന്നവർ, ആന്‍റി റിട്രോവിയൽ തെറാപ്പി എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നിർണയിക്കുന്നത്. ചെറിയ സംസ്ഥാനങ്ങളില്‍ മിസോറാമാണ് മുമ്പിലുള്ളത്. മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്.

 മന്ത്രി പറഞ്ഞ‍ത്

മന്ത്രി പറഞ്ഞ‍ത്


എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആരോഗ്യ രംഗത്ത് കൈവരിച്ച വലിയ നേട്ടത്തിനുള്ള അംഗീകാരമാണ് ഈ ദേശീയ റിപ്പോര്‍ട്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. വാര്‍ത്താക്കുറിപ്പിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിരുന്നുവെന്നും ആരോഗ്യ മേഖലയില്‍ 4,000ലധികം തസ്തികകളാണ് സൃഷ്ടിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർക്കുന്നു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ജാഗ്രത എന്ന പേരില്‍ പദ്ധതി തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏകോപനത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നുണ്ടെന്നും മന്ത്രി വാര്‍ത്താക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

English summary
Kerala has topped the Health Index report prepared by NITI Aayog while Uttar Pradesh appeared at the bottom among larger states, though it has shown improvement in the recent past.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X