Get Updates
Get notified of breaking news, exclusive insights, and must-see stories!

നവദമ്പതികളോട് വിവാഹ ബന്ധം വേര്‍പ്പെടുത്തി സഹോദരങ്ങളായി ജീവിക്കാന്‍ നിര്‍ദ്ദേശം, ഇത് എന്തു ന്യായം?

ഛണ്ഡീഗഢ്: നവദമ്പതികളോട് വിവാഹ ബന്ധം വേര്‍പ്പെടുത്തി സഹോദരങ്ങളായി ജീവിക്കാന്‍ നിര്‍ദ്ദേശം. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഖാപ് പഞ്ചായത്താണ് നിര്‍ദ്ദേശിച്ചത്. സംഘ ഗോത്രയിലെ നവീന്‍ കുമാറും ബുര ഗോത്രയിലെ ബബിതയും പത്തു ദിവസം മുന്‍പാണ് വിവാഹിതരായത്. ഇരുവരുടെയും ബന്ധുക്കള്‍ ആലോചിച്ച് നടത്തിയ വിവാഹമാണ് വേര്‍പ്പെടുത്തണമെന്ന് പഞ്ചായത്ത് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

സമാനമായ സംഭവം ഇതിന് മുമ്പ് സിന്ധ് ജില്ലയിലും ഉണ്ടായിരുന്നു. അഞ്ചു മാസങ്ങള്‍ക്കു മുന്‍പ് വിവാഹിതരായ ദമ്പതി
കളോട് പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇരുവരും പഞ്ചാബിലേക്ക് താമസം മാറുകയായിരുന്നു. ഇവര്‍ നല്‍കിയ ഹര്‍ജി ഹരിയാന കോടതി പരിഗണികാനിരിക്കുന്നതേയുള്ളൂ.

ഖാപ് പഞ്ചായത്തിന്റെ നിര്‍ദ്ദേശം

ഖാപ് പഞ്ചായത്തിന്റെ നിര്‍ദ്ദേശം

നവദമ്പതികളോട് വിവാഹബന്ധം വേര്‍പ്പെടുത്തി സഹോദരങ്ങളായി ജീവിക്കാനാണ് ഹരിയാനയിലെ ഖാപ് പഞ്ചായത്തിന്റെ നിര്‍ദ്ദേശം.

വിവാഹം ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം

വിവാഹം ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരം

സംഘ ഗോത്രത്തിലെ നവീന്‍ കുമാറും ബുര ഗോത്രത്തിലെ ബബിതയും തമ്മിലുള്ള വിവാഹം ബന്ധുക്കളുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു.

വിവാഹം പാടില്ല

വിവാഹം പാടില്ല

സഹോദരങ്ങളായതിനാല്‍ വിവാഹം കഴിപ്പിക്കാന്‍ പാടില്ലെന്നും വേര്‍പിരിയണമെന്നും പഞ്ചായത്ത് ഉത്തരവിട്ടു.

വേര്‍പിരിയുന്നതിന് പിന്നില്‍

വേര്‍പിരിയുന്നതിന് പിന്നില്‍

സംഘ ഗോത്രവും ബുര ഗോത്രവും സഹോദരസ്ഥാനത്തുള്ളതാണെന്ന് കാണിച്ചാണ് വിവാഹം വേര്‍പിരിയണമെന്ന് ഖാപ് പഞ്ചായത്ത് നിര്‍ദ്ദേശിച്ചത്.

 സഹോദരങ്ങളായത്

സഹോദരങ്ങളായത്

നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരേ പൂര്‍വ്വികരിലില്‍ നിന്നും രൂപം കൊണ്ടാതാണ് ഇരു ഗോത്രങ്ങളുമെന്നാണ് പഞ്ചായത്തിന്റെ നിഗമനം. അതിനാല്‍ ഇരുവരും സഹോദരങ്ങളാണെന്നും പഞ്ചായത്ത് പറഞ്ഞു.

കുടുംബത്തിന് വിലക്ക്

കുടുംബത്തിന് വിലക്ക്

വിവാഹം ബന്ധം വേര്‍പ്പെടുത്തിയില്ലെങ്കില്‍ കുടുംബത്തിനെ സമൂഹത്തില്‍ നിന്ന് വിലക്കുമെന്ന് പഞ്ചായത്ത്.

സഹോദരമല്ലെന്ന്

സഹോദരമല്ലെന്ന്

രണ്ടു ഗോത്രങ്ങളും തമ്മില്‍ സഹോദരബന്ധമില്ലെന്ന് നവീനിന്റെ പിതാവും അധ്യാപകനായ ബല്‍വന്ത് സിംഗ് വ്യക്തമാക്കി.

ഭീഷണിക്കെതിരെ

ഭീഷണിക്കെതിരെ

പഞ്ചായത്തിന്റെ ഭീഷണി തുടര്‍ന്നാല്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് നവീനിന്റെ ബന്ധുക്കള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+