അഞ്ച് വയസുകാരിയെ കാണാതായി: മുംബൈയില്‍ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം ഗുജറാത്തില്‍!!
മുംബൈ: മുംബൈയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം ശുചിമുറിയില്‍. ഗുജറാത്തിലെ നവ്സാരി റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ നല്ലസ്പൊരയില് നിന്ന് ശനിയാഴ്ചയാണ് അഞ്ച് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അഞ്ജലി സരോജാണ് മരിച്ച പെണ്‍കുട്ടിയെന്ന് കണ്ടെത്തിയിട്ടുണ്ട്. നല്ലാസ്പൊരയില് രക്ഷിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടി നഴ്സറി വിദ്യാര്‍ത്ഥിയായിരുന്നു.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു എന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. അജ്ഞാതയായ വനിതയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രാത്രി 8.45 ആയിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പിറ്റേദിവസമാണ് രക്ഷിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. മറ്റൊരു സ്ത്രീയ്ക്കൊപ്പം ഈ പെണ്‍കുട്ടി പോകുന്നത് കണ്ടതായി ചില കുട്ടികളും പറയുന്നുണ്ട്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് പെണ്‍കട്ടിയെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തുന്നത്. നവ്സാരി റെയില്‍ വേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ ശുചിമുറിയില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

സംഭവത്തോടെ കുറ്റവാളിയെ കണ്ടെത്തുന്നതിന് പൊലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബോറിവ് ലി, വിരാര്‍, ദഹനു എന്നീ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കുറ്റവാളിയുടെ ഛായാചിത്രവും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ കുറ്റവാളിയുടെ ഛായാചിത്രം ഉപയോഗിച്ച് കുറ്റവാളിയെ തിരിച്ചറിയാന്‍ കുട്ടിയുടെ പിതാവിന് കഴിഞ്ഞിട്ടില്ല.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications