Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ കരിഷ്മയ്‌ക്കൊപ്പം; സഞ്ജയ് കപൂറിന് സന്ദര്‍ശിക്കാം

ദില്ലി: ഏറെ വിവാദങ്ങള്‍ക്കും പരസ്യമായ വിഴുപ്പലക്കലുകള്‍ക്കുംശേഷം ബോളിവുഡ് നടി കരിഷ്മ കപൂറും ഭര്‍ത്താവ് സഞ്ജയ് കപൂറും വിവാഹ മോചന വിഷയത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്. സുപ്രീംകോടതിയിലേക്ക് നീണ്ട കേസ് അവിടെവെച്ചാണ് പരസ്പര ധാരണപ്രകാരം അവസാനിക്കുന്നത്. ഇരുവരുടെയും സമ്മതപ്രകാരം ഉണ്ടാക്കിയ കരാറില്‍ കുട്ടികള്‍ കരിഷ്മയ്‌ക്കൊപ്പം വളരാനാണ് തീരുമാനം.

സമൈറ ഖാന്‍ എന്നും കിയാന്‍ എന്നും പേരുള്ള രണ്ടുകുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്. കുട്ടികളെ സഞ്ജയ് കപൂറിന് സന്ദര്‍ശിക്കാന്‍ മാത്രമാണ് അവകാശം. മറ്റു കാര്യങ്ങളിലുള്ള തീരുമാനവും പുരോഗമിക്കുകയാണ്. ജീവനാംശം സംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം.

karishma

2014ലാണ് ഇരുവരും ചേര്‍ന്ന് മുംബൈ കുടുംബ കോടതിയില്‍ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തത്. എന്നാല്‍, പല കാരണങ്ങള്‍കൊണ്ടും കേസ് നീണ്ടുപോവുകയായിരുന്നു. അടുത്തിടെ സഞ്ജയ് കപൂര്‍ കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മുംബൈയില്‍ അധോലോക സംഘത്തില്‍ നിന്നും ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞായിരുന്നു ഇത്.

ഇതുമായി ബന്ധപ്പെട്ട വാദം നടന്നുകൊണ്ടിരിക്കെയാണ് ഇരുവരുടെയും അഭിഭാഷകര്‍ വിവാഹമോചനം സംബന്ധിച്ച് ധാരണയിലെത്തുന്നത്. നേരത്തെ സഞ്ജയ് കപൂറിനും കുടുംബത്തിനും എതിരെ കരിഷ്മ പീഡനക്കേസ് നല്‍കിയിരുന്നു. എന്നാല്‍, കരിഷ്മ തന്നെ വിവാഹം ചെയ്തത് അഭിഷേകുമായുള്ള ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് പണത്തിനുവേണ്ടിയായിരുന്നെന്നാണ് സഞ്ജയിയുടെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+