ആദ്യം കൂലി, എന്നിട്ടാവാം യുവിക്ക് 14 കോടി!
ബാംഗ്ലൂര്‍: കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ തൊഴിലാളികള്‍ക്ക് 2012 ആഗസ്ത് മുതല്‍ ശമ്പളം കൊടുക്കാന്‍ പണമില്ല. ഐ പി എല്‍ താരലേലത്തില്‍ യുവരാജ് സിംഗ് എന്ന ഒരു കളിക്കാരന് വേണ്ടി മദ്യരാജാവ് വിജയ് മല്യ പൊട്ടിച്ചുകളഞ്ഞത് 14 കോടി രൂപ.
ലേലത്തിന്റെ ആദ്യദിവസം മാത്രം 28.70 കോടി രൂപയാണ് മല്യയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളത്തിലിറക്കിയത്. ഗെയ്‌ലിനെയും കോലിയെയും ഡിവില്ലിയേഴ്‌സിനെയും നിലനിര്‍ത്തിയത് കൂടി കൂട്ടിയാല്‍ 58 കോടി കടക്കും ഈ തുക. മുത്തയ്യ മുരളീധരന്‍, ആല്‍ബി മോര്‍ക്കല്‍ തുടങ്ങിയ വമ്പന്‍ കളിക്കാരെയും ആര്‍ സി ബി ടീമിലെത്തിച്ചിട്ടുണ്ട്.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തൊഴിലാളികള്‍ക്ക് ശമ്പളബാക്കിയായി കൊടുക്കാനുള്ളത് 350 കോടി രൂപയാണ്. 2012 ആഗസ്ത് മുതലുള്ള കുടിശ്ശികയാണിത്. പ്രതിഷേധ പ്രകടനം മുതല്‍ നിരാഹാര സത്യാഗ്രഹം വരെ തൊഴിലാളികള്‍ ശമ്പള ബാക്കി കിട്ടാനായി പരീക്ഷിച്ചു നോക്കിയെങ്കിലും ഫലം കണ്ടില്ല. 2005 ല്‍ മകന്‍ സിദ്ധാര്‍ഥിന് മല്യ പിറന്നാള്‍ സമ്മാനമായി നല്‍കിയതാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്.
തൊഴിലാളികള്‍ക്ക് മാത്രമല്ല, ബാങ്കുകള്‍ക്കും എണ്ണക്കമ്പനികള്‍ക്കും മറ്റുമായി ഏഴായിരം കോടി രൂപയോളം വരും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ബാധ്യത. എന്നാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും കിംഗ്ഫിഷറും തമ്മില്‍ നേരിട്ട് ബന്ധങ്ങളൊന്നുമില്ല എന്നാണ് യു ബി ഗ്രൂപ്പിന്റെ വാദം. മാത്രമല്ല, ഐ പി എല്‍ ലേലത്തിന്റെ സമയത്ത് ആര്‍ സി ബി ടീമിനെ കിംഗ്ഫിഷറുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ല എന്നും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വക്താവ് പ്രകാശ് മിര്‍പുരി പറയുന്നു.












Click it and Unblock the Notifications