ഹിമാചല്‍ മണ്ണിടിച്ചില്‍: മരണം 11 ആയി, മുഖ്യമന്ത്രിയുമായി സംസാരിച്ച് മോദിയും അമിത് ഷായും
കിന്നൗര്‍: കിന്നൗറിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറുമായി ഫോണില്‍ സംസാരിച്ചു. തുടരുന്ന രക്ഷാപ്രവർത്തനങ്ങളിൽ സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഹിമാചല്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. "ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനോട് കിന്നൂരിലെ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിസംസാരിച്ചു. തുടരുന്ന രക്ഷാപ്രവർത്തനങ്ങൾക്കു സാധ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നൽകി." - പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
Recommended Video
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി ജയറാം താക്കൂറുമായി ബന്ധപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ എല്ലാ വിധ സഹായകരണങ്ങളും വാഗ്ദാനം ചെയ്തു. മണ്ണിടിച്ചിലില്‍ ഇതിനോടകം 11 പേര്‍ മരിച്ചെന്നാണ് സ്ഥിരീകരണം. കിന്നൗര്‍ ജില്ലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായത്. ഹൈവേയിലേക്കുണ്ടായ മണ്ണിടിച്ചിലില്‍ മുപ്പതിലേറെപ്പേര്‍ മണ്ണിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും വാഹനങ്ങളും മണ്ണിനടയില്‍ അകപ്പെട്ടുവെന്ന സംശയം ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറും വ്യക്തമാക്കുന്നത്. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ്, ഒരു ട്രക്ക് എന്നിവയുള്‍പ്പെടേയുള്ള വാഹനങ്ങള്‍ മണ്ണിന് അടിയില്‍പ്പെട്ടതായാണ് സൂചന. അപകടത്തിന്‍റെ നടുക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്.
അപകടത്തില്‍ പരിക്കേറ്റ 15 ലേറെ പേരെ ജില്ലാ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും ഇവിടേക്കാണ് മാറ്റിയത്. ഇവരെ തിരിച്ചറിയുന്നത് ഉള്‍പ്പടേയുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ ഉച്ചയ്ക്ക് 12.45ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഷിംലയ്ക്ക് പോവുന്ന ബസ്സിന് മുകളിലേക്കാണ് മണ്ണ് വന്ന് വീണത്. 40 യാത്രക്കാരുണ്ടായ ബസ്സില്‍ നിന്നും ചിലരെ രക്ഷപ്പെടുത്തിയെങ്കിലും മറ്റുള്ളവര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പോലീസ് പറഞ്ഞു. ഐ ടി ബി പി സംഘവും ദേശീയ ദുരന്തസേനാസംഘവും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. പട്ടാളവും ഉടന്‍ അപകട സ്ഥലത്ത് എത്തും.
"രക്ഷാപ്രവർത്തനങ്ങൾ രാത്രിയിലുടനീളവും തുടരാന്‍ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്" - ഐ ടി ബി പി വക്താവ് വിവേക് പാണ്ഡെയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് ഉദ്ധരിച്ചു. വളരെ അപകടം നിറഞ്ഞ ഒരു പ്രദേശമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവർത്തനങ്ങൾ അതിവേഘം നടത്താൻ പോലീസിനും പ്രാദേശിക ഭരണകൂടത്തിനും നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ജയറാം താക്കൂറും വ്യക്തമാക്കി. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ വ്യക്തമാക്കും. ഇന്ന് തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബിഗ് ബോസില്‍ കണ്ട ആളേയല്ലാലോ ഇത് , വൈറലായി ഷെഹനാസിന്‍റെ പുതിയ ചിത്രങ്ങള്‍
രണ്ടാഴ്ച മുന്‍പ് കിന്നൗറില്‍ തന്നെയുണ്ടായ മണ്ണിടിച്ചിലില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഒന്‍പത് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഗ്ല താഴ്വരയിലൂടെ സഞ്ചരിക്കുകയായിരുന്നു വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംഗ്ല താഴ്‌വരയിലെ ബട്‌സേരി പാലത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications