Get Updates
Get notified of breaking news, exclusive insights, and must-see stories!

കിരണ്‍ ബേദിയുടെ ചിത്രം ഉപയോഗിച്ചത് തെരഞ്ഞെടുപ്പു ചട്ടലംഘനം

ദില്ലി: പണം വാങ്ങി വോട്ടുചെയ്യുന്നുവെന്ന ധ്വനിയില്‍ പ്രസംഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് ലഭിച്ച ആം ആദ്മി പാര്‍ട്ടി ഒരിക്കല്‍ക്കൂടി കമ്മീഷന്റെ അച്ചടക്ക നടപടിയിലേക്ക്. ആം ആദ്മിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ അനുവാദമില്ലാതെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദിയുടെ ചിത്രം ഉപയോഗിച്ചതാണ് വിവാദമായത്.

സംഭവത്തില്‍ ബിജെപി ദില്ലി സംസ്ഥാന ഘടകം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍ ആം ആദ്മിയുടേത് ചട്ട ലംഘനമാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് വിശദീകരണം ചോദിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

new-delhi-map

ബേദിയുടെ ചിത്രത്തില്‍ അവസരവാദിയെന്നും കെജ് രിവാളിന്റെ ചിത്രത്തില്‍ സത്യന്ധനെത്തും എഴുതിയ പോസ്റ്ററുകള്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പതിച്ചിരുന്നു. ഇതെനെതിരെയായിരുന്നു കമ്മീഷന് പരാതി നല്‍കിയത്. ആം ആദ്മി പാര്‍ട്ടി വ്യക്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ കമ്മീഷന്‍ നിയമ നടപടിയിലേക്ക് കടക്കും.

അതിനിടെ കെജ് രിവാളിനെ പരിഹസിച്ച് ബിജെപി ആരംഭിച്ച ഹാസ്യ പരിപാടിക്കെതിരെ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് കെജ് രിവാളിന്റെ ഭാര്യ എന്ന നിലയിലാണ് പരിഹാസ പരമ്പര ബിജെപി തുടങ്ങിയത്. ഇത് കെജ് രിവാളിന്റെ കുടുംബത്തെ അപമാനിക്കുന്നതാണെന്ന് ആം ആദ്മി പാര്‍ട്ടി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+