Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ കിസ്സ് ഓഫ് ലവ് കൂട്ടായ്മക്ക് നേരെ ആക്രമണം

ദില്ലി: കൊച്ചിയിലെ ചുംബനക്കൂട്ടായ്മയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ദില്ലിയില്‍ നടത്തിയ ചുംബനക്കൂട്ടായ്മയും പോലീസ് തടഞ്ഞു. കിസ് ഓഫ് ലവിന്റെ സംഘാടകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും നേരെ ഹിന്ദു സേനയുടെ നേതൃത്വത്തില്‍ ആക്രമണവും ഉണ്ടായി.

Kiss of Love Delhi

ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് സംഘാടകര്‍. ദില്ലി ആര്‍എസ്എസ് കാര്യാലയത്തിന് മുന്നില്‍ സമരം നടത്തും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകരെ സദാചാര വാദികള്‍ ആക്രമിക്കുകയായിരുന്നു. ഇത സംബന്ധിച്ച ട്വീറ്റുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആര്‍എസ്എസ് ഓഫീസിന് മുന്നിലേക്ക് നീങ്ങിയ വിദ്യാര്‍ത്ഥികളെ പോലീസ് തടഞ്ഞു.

ജെഎന്‍യു വിദ്യാര്‍ത്ഥിയായ പങ്കുരി സഹീര്‍ ആണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. ദില്ലിയിലെ കിസ്സ് ഓഫ് ലവിന് വേണ്ടി തുടങ്ങിയ ഫേസ്ബുക്ക് പേജും ഹിറ്റായിരുന്നു.

കേരളത്തില്‍ നടത്തിയ ചുംബന സമരത്തിന്റെ സമാനമായ അവസ്ഥയാണ് ദില്ലിയിലും സംഭവിച്ചത്. പോലീസും സദാചാര വാദികളും ചേര്‍ന്ന് ചുംബനക്കൂട്ടായ്മയെ തടയുകയായിരുന്നു. എന്നാല്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ചുംബനസമരം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും മെട്രോ സ്‌റ്റേഷന് മുന്നില്‍വച്ച് വിദ്യാര്‍ത്ഥികള്‍ ചുംബന സമരം നടത്തി. ഇതിനിടെയാണ് ഹിന്ദു ഐക്യ സേന ആക്രമണവുമായെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+