Get Updates
Get notified of breaking news, exclusive insights, and must-see stories!

അറിയാം സ്വാതന്ത്ര സമര സേനാനികളെ: 'മാന്യം വീരുഡു അല്ലൂരി സീതാരാമ രാജു', അഥവാ കാടിന്റെ പോരാളി

ദില്ലി: എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബഹുഭാഷാ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ആർ ആർ ആറിന് പ്രചോദനമായ കഥാപാത്രമെന്ന രീതിയിലാണ് സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിനെ പുതുതലമുറക്ക് പരിചയം. എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര സമര പോരാട്ടത്തില്‍ വിസ്മരിക്കാന്‍ കഴിയാത്ത പങ്കുവഹിച്ച് നേതാവാണ് ആന്ധ്രക്കാരനായ അല്ലൂരി സീതാരാമ രാജു. ചിത്രം റിലീസായതിന് പിന്നാലെയാണ് സ്വാതന്ത്ര സമര സോനിനിയുടെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അനാച്ഛാനം ചെയ്ത്. 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷത്തിന്റെ ഭാഗമായി ഭീമാവരം മുനിസിപ്പൽ പാർക്കിലെ ക്ഷത്രിയ സേവാ സമിതിയിലാണ് സീതാരാമ രാജുവിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

'മന്യം വീർഡു' (കാടിന്റെ നായകൻ) എന്നറിയപ്പെടുന്ന സീതാരാമ രാജു, അല്ലൂരി എന്ന കുടുംബപ്പേരിലാണ് അറിയപ്പെടുന്നത്. 1897 ജൂലൈ 4 ന് അന്നത്തെ വിശാഖപട്ടണം ജില്ലയിലെ പാന്ദ്രാംഗി ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. സ്വാതന്ത്ര്യസമര കാലത്തെ പതിവ് ദേശഭക്തി പ്രഭാഷണങ്ങള്‍ കുട്ടിക്കാലം മുതൽ അല്ലൂരിയെ ശക്തമായി സ്വാധീനിക്കുകയായിരുന്നു. പിതാവിന്റെ മരണത്തെത്തുടർന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച അദ്ദേഹം തീർത്ഥാടനത്തിനായി പുറപ്പെടുകയായിരുന്നു. കൗമാരപ്രായത്തിൽ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, വടക്ക്, വടക്കുകിഴക്കൻ ഇന്ത്യകളിൽ പര്യടനം നടത്തി. ഈ യാത്രയിലാണ് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള രാജ്യത്തെ, പ്രത്യേകിച്ച് ആദിവാസി മേഖലകളിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിക്കുന്നത്.

alluri

ആദിവാസി മേഖലകളിൽ വിദ്യാഭ്യാസമില്ലാത്തവും സംഘടിതരല്ലാത്തവരും കൂടുതലായതിനാല്‍ ഗ്രാമീണരെ ബ്രിട്ടീഷുകാർ ചൂഷണം ചെയ്യുകയായിരുന്നു. ഇവർക്കിടയിലേക്ക് എത്തിയ അല്ലൂരി അവർക്ക് ശബ്ദവും ശക്തിയും പകർന്നു. അദ്ദേഹം വിവിധ ഗോത്രങ്ങളെ ഒന്നിപ്പിക്കുകയും അവരെ ഗറില്ലാ യുദ്ധമുറകള്‍ പഠിപ്പിക്കുകയും കൊളോണിയൽ ശക്തിയോട് പോരാടാൻ അവരെ പരിശീലിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ധീരനായ വിപ്ലവകാരിയുമായും സ്വാതന്ത്ര്യ സമര സേനാനികളിലൊരാളായും അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയത്.

ചിറ്റഗോങ്ങിൽ (ഇപ്പോൾ ബംഗ്ലാദേശിൽ) വെച്ചാണ് സമാന ചിന്താഗതിക്കാരയ കൂടുതല്‍ വിപ്ലവകാരികളെ അല്ലൂരി കണ്ടുമുട്ടുന്നത്. പിന്നീട് ബ്രിട്ടീഷുകാർക്കെതിരെ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അല്ലൂരി തീരുമാനിച്ചു. വിശാഖപട്ടണം, കിഴക്കൻ ഗോദാവരി ജില്ലകളിലെ വനമേഖലകളിലെ തദ്ദേശീയരായ ആദിവാസികളെ മുൻനിർത്തി ആക്രമണം നടത്താനായിരുന്നു അദ്ദേഹം സംഘടനയിലൂടെ തീരുമാനിച്ചത്. അതിശക്തമായ ബ്രിട്ടീഷ് സേനയെ വിറപ്പിച്ച പഴയ കിഴക്കൻ ഗോദാവരി ജില്ലയിലെ റമ്പച്ചോടവാരം വനമേഖലയിൽ അങ്ങനെയാണ് 'റമ്പ കലാപം' അഥവാ 'മന്യം കലാപം' പിറക്കുന്നത്. ആദിവാസികളുടെ പരമ്പരാഗത ആയുധങ്ങളും വില്ലും അമ്പും കുന്തങ്ങളും ഉപയോഗിച്ച് അല്ലൂരി ബ്രിട്ടീഷ് സൈന്യത്തിനെതിരെ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകുകയും പശ്ചാത്യ ശക്തികള്‍ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുകയും ചെയ്തു.

ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുന്നുവെങ്കിലും പരമ്പരാഗത ആയുധങ്ങൾകൊണ്ട് സായുധരായ ബ്രിട്ടീഷ് സേനയ്‌ക്കെതിരെ പോരാടാന്‍ മതിയാവില്ലെന്ന് അല്ലൂരി മനസ്സിലാക്കി. ഇതേ തുടർന്നാണ് ശത്രുവിന്റെ സ്വന്തം ആയുധങ്ങൾ തട്ടിയെടുക്കാൻ പദ്ധതിയിടുന്നത്. ഈ തീരുമാനമാണ് 1922 ഓഗസ്റ്റ് 22-ന് 300-ലധികം വിപ്ലവകാരികളുമായി ചിന്താപ്പള്ളി പോലീസ് സ്‌റ്റേഷനുനേരെ നടത്തിയ പ്രസിദ്ധമായ ആക്രമണത്തിലേക്ക് നയിച്ചത്. ആക്രമണത്തിന്റെ തീയതിയും സമയവും മുൻകൂട്ടി പറഞ്ഞുകൊണ്ടായിരുന്നു അല്ലൂരിയുടെ അക്രമങ്ങള്‍.

ആയുധങ്ങള്‍ കൊള്ളയടിക്കുന്ന അല്ലൂരി ആക്രമണത്തിന് ശേഷം സ്റ്റേഷൻ ഡയറിയിൽ ഒപ്പിടുകയും ചെയ്തായിരുന്നു മടങ്ങിയത്. പിന്നീട് കൃഷ്ണദേവി പേട്ട, രാജ ഒമാംഗി പോലീസ് സ്റ്റേഷനുകളിൽ സമാനമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. അല്ലൂരിയുടെ നേതൃത്വത്തിൽ വിപ്ലവകാരികൾ ഇത്തരം ആക്രമണങ്ങളിലെല്ലാം നിരവധി ആയുധങ്ങളും ആയുധശേഖരങ്ങളും തട്ടിയെടുത്തു. അല്ലൂരിയുടെ നീക്കം ശക്തമായതോടെ വിശാഖപട്ടണം, രാജമുണ്ട്രി, പാർവതിപുരം, കോരാപുട്ട് എന്നിവിടങ്ങളിൽ നിന്നുള്ള റിസർവ് പോലീസ് ഉദ്യോഗസ്ഥരുടെ ഒരു വലിയ സംഘം ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിലേക്ക് എത്തുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ നിരവധിയാളുകള്‍ കൊല്ലപ്പെട്ടു.

അല്ലൂരിയുടെ തലയ്ക്ക് 10,000 രൂപയും അദ്ദേഹത്തിന്റെ അടുത്ത ലെഫ്റ്റനന്റുമാരായ ഗാന്തം ഡോറയ്ക്കും മല്ലു ഡോറയ്ക്കും 1,000 രൂപ വീതവും ഏജൻസി കമ്മീഷണർ ജെ ആർ ഹിഗ്ഗിൻസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മലബാർ സ്‌പെഷ്യൽ പോലീസിലെയും അസം റൈഫിൾസിലെയും നൂറുകണക്കിന് സൈനികരെ ബ്രിട്ടീഷുകാർ ഈ പ്രസ്ഥാനത്തെ തകർക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിന്യസിച്ചു. ഒരു ഗറില്ല തന്ത്രജ്ഞനെന്ന നിലയിൽ ബ്രിട്ടീഷുകാരുടെ പ്രശംസ പിടിച്ചുപറ്റിയ ആള് കൂടിയാണ് അല്ലൂരി.

ഒളിവില്‍ കഴിയുന്ന അല്ലൂരിയെ പിടികൂടാന്‍ ബ്രിട്ടീഷ് സേന അതിക്രൂരമായ ആക്രമമായിരുന്നു അഴിച്ച് വിട്ടത്. തുടർന്ന് ചെങ്കോട്ട ഗ്രാമത്തിലെ ചിന്താപള്ളി വനങ്ങളിൽ വെച്ച് രാജു പൊലീസിൻറെ പിടിയിലാവുകയും കൊയ്യൂറു ഗ്രാമത്തിൽ ഒരു മരത്തിൽ കെട്ടിയിട്ട് വെടി വെച്ച് കൊല്ലപ്പെടുകയും ചെയ്തു . കൃഷ്ണദേവിപേട്ട ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. 1986-ൽ ഇന്ത്യൻ തപാൽ വകുപ്പ് ഹായ് എന്ന പേരിൽ സ്റ്റാമ്പ് പുറത്തിറക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+