Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ മകന് ഇംഗ്ലീഷ് അറിയില്ല; അവന്‍ കേരളത്തിലേക്ക് പോയിട്ടില്ലെന്ന് ഷാരൂഖ് സെയ്ഫിയുടെ പിതാവ്

ഡല്‍ഹി: കോഴിക്കോട് എലത്തൂരിനടുത്ത് തീവണ്ടിയില്‍ പെട്രോള്‍ എറിഞ്ഞ് തീവച്ച കേസില്‍ പോലീസ് അന്വേഷണം ഡല്‍ഹിയിലേക്കും യുപിയിലേക്കും വ്യാപിച്ചിരിക്കെ, പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ പിതാവ് രംഗത്ത്. ഷാരൂഖ് സെയ്ഫിയുടെ പിതാവ് ഫക്രുദ്ദീന്‍ സെയ്ഫിയാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ മകന്‍ കേരളത്തിലേക്ക് പോയിട്ടില്ലെന്നും മാര്‍ച്ച് 31 മുതല്‍ അവനെ കാണാനില്ലെന്നും പിതാവ് പറഞ്ഞു. മകന് ഇംഗ്ലീഷ് നന്നായി അറിയില്ലെന്നും ഫക്രുദ്ദീന്‍ മീഡിയവണ്ണിനോട് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ തന്റെ മകന്റെ വീഡിയോ പ്രചരിക്കുന്നത് കണ്ടുവെന്നും പോലീസ് വീട്ടില്‍ പരിശോധിക്കാന്‍ വന്നിട്ടുണ്ടെന്നും പിതാവ് പറയുന്നു. യുപിയിലെ നോയ്ഡയിലുള്ള കാര്‍പെന്ററാണ് ട്രെയിന്‍ തീവയ്പ്പിന് പിന്നില്‍ എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കേരളാ പോലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിലേക്ക് പോകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഷാരൂഖ് സെയ്ഫിയുടെ പിതാവിന്റെ പ്രതികരണം ശ്രദ്ധിക്കപ്പെടുന്നത്.

e

തന്റെ മകന് 24 വയസാണ്. ജോലിയില്‍ തനിക്കൊപ്പമാണ് അവനുള്ളത്. രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ച് വീട്ടിലെത്തുന്ന പ്രകൃതമാണ്. ഇംഗ്ലീഷ് നന്നായി അറിയില്ല. മാര്‍ച്ച് 31 മുതല്‍ അവനെ കാണാനില്ല. ഷാഹീന്‍ബാഗിലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. മകന്‍ ഇതുവരെ ഒരു ക്രമിനല്‍ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ല. ആദ്യമായിട്ടാണ് അവനെ കാണാതാകുന്നതെന്നും ഫക്രദ്ദീന്‍ സെയ്ഫി പറഞ്ഞു.

കേരളത്തിലേക്കോ ദക്ഷിണേന്ത്യയിലേക്കോ ഷാരൂഖ് സെയ്ഫി പോയിട്ടുണ്ടാകില്ല. മകന് ഇംഗ്ലീഷ് നന്നായി എഴുതാന്‍ അറിയില്ല. രണ്ടാം തിയ്യതി മകനെ കാണാതായ പരാതി സമര്‍പ്പിച്ചിരുന്നു. മകന്‍ തിരിച്ചുവരുമെന്ന് കരുതിയാണ് രണ്ട് ദിവസം കാത്തിരുന്നത്. ഇന്ന് രാവിലെ മുതലാണ് പോലീസ് കാര്യമായി ഇടപെട്ടതെന്നും ഫക്രുദ്ദീന്‍ സെയ്ഫി പറഞ്ഞു. അതേസമയം, ഡല്‍ഹിയിലെ ഷാരൂഖ് സെയ്ഫിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.

ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ഷാരൂഖ് സെയ്ഫിയുടെ വീട്ടില്‍ ഇന്ന് രാവിലെ മുതല്‍ പരിശോധന നടത്തിയത്. കാണാനില്ല എന്ന പരാതിയില്‍ വിശദാംശങ്ങള്‍ തിരക്കാന്‍ വന്നതാകും എന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നീടാണ് എലത്തൂര്‍ തീവണ്ടി തീവയ്പ്പ് വിഷയത്തിലാണ് പരിശോധന നടക്കുന്നത് എന്ന് വീട്ടുകാര്‍ക്ക് മനസിലായത്.

അതേസമയം, തീവയ്പ്പ് അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിന്റെ യോഗം കോഴിക്കോട് ചേര്‍ന്നു. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് അജിത് കുമാര്‍ പറഞ്ഞു. ഓരോ ഓഫീസര്‍മാര്‍ക്കും അന്വേഷണത്തിന്റെ ചുമതല വിഭജിച്ചു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏപ്രില്‍ രണ്ടിന് രാത്രി ഒമ്പത് മണിക്ക് ശേഷമാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീവച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ബഹളത്തിനിടയില്‍ അക്രമി രക്ഷപ്പെടുകയും ചെയ്തു. യാത്രക്കാരുടെ വിശദാംശങ്ങള്‍ പ്രകാരം രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. പിന്നീടാണ് ഷാരൂഖ് സെയ്ഫിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ഇയാളെ കണ്ണൂരില്‍ നിന്ന് പിടികൂടി എന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+