കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർവേ കോണ്‍ഗ്രസിന് അനുകൂലം; കർണാടക പിടിക്കും, ഈ അവസരം നഷ്ടപ്പെടുത്തില്ലെന്ന് ഡികെ ശിവകുമാർ

Google Oneindia Malayalam News

അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനെ വലിയ ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം സമീപിക്കുന്നത്. അദ്ധ്യാപകരുടെയും ബിരുദധാരികളുടെയും മണ്ഡലങ്ങളിൽ നിന്നുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുൾപ്പെടെ കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനമാണ് കോൺഗ്രസ് നേതാക്കളുടെ ആത്മവീര്യം ഉയർത്തിയിരിക്കുന്നതിലെ പ്രധാന ഘടകം.

യുഎഇ പ്രവാസികളെ.. ബുദ്ധിപരമായി നീങ്ങിയാല്‍ കാശ് ലാഭിക്കാം; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനുള്ള വഴിയിതായുഎഇ പ്രവാസികളെ.. ബുദ്ധിപരമായി നീങ്ങിയാല്‍ കാശ് ലാഭിക്കാം; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനുള്ള വഴിയിതാ

സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വരുമെന്ന് ഉറപ്പുണ്ടെന്നും ആ അവസം ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്നുമാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പാർട്ടി തന്ത്രത്തെക്കുറിച്ച് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യാൻ ഈ ആഴ്ച ആദ്യം ന്യൂഡൽഹിയിലെത്തിയ കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ അഭിപ്രായപ്പെട്ടത്.

പാർട്ടിയുടെ നിലവിലെ അവസ്ഥ, ശക്തി, ദൗർബല്യങ്ങൾ,

പാർട്ടിയുടെ നിലവിലെ അവസ്ഥ, ശക്തി, ദൗർബല്യങ്ങൾ, ഏറ്റെടുക്കേണ്ട വിഷയങ്ങൾ, നമ്മൾ എടുത്തുപറയേണ്ട സർക്കാരിന്റെ പരാജയങ്ങൾ എന്നിവയെക്കുറിച്ച് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി വിശദമായ സർവേ നടത്തിയിട്ടുണ്ട്. സർക്കാർ നൽകിയ വാഗ്ദാനങ്ങളും പരിശോധിച്ചെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല. ഈ വിഷയങ്ങളെല്ലാം രാഹുല്‍ ഗാന്ധിയുമായി വിശദമായി ചർച്ച ചെയ്തെന്നാണ് ഡികെ ശിവകുമാർ വ്യക്തമാക്കുന്നത്.

ഇങ്ങനെയൊരു മഞ്ജു വാര്യറെ കണ്ടിട്ട് കാലമെത്രയായി: വൈറലായി പുതിയ സാരീ ചിത്രങ്ങള്‍

ഒരു സമയത്ത് പാർട്ടിയിൽ നിന്ന് അകന്ന സമൂഹത്തിലെ ചില

ഒരു സമയത്ത് പാർട്ടിയിൽ നിന്ന് അകന്ന സമൂഹത്തിലെ ചില വിഭാഗങ്ങൾ ഇപ്പോൾ വീണ്ടും ഞങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. ഞങ്ങളുടെ അംഗബലം മെച്ചപ്പെടുകയാണ്. മറ്റ് പാർട്ടികളുടെ പിന്തുണയില്ലാതെ സംസ്ഥാനത്ത് കോണ്‍ഗ്രസ് സർക്കാർ ഉണ്ടാകുമെന്ന് ഞങ്ങളുടെ നേതാക്കൾക്ക് ആത്മവിശ്വാസമുണ്ട്. ഈ അവസരം നഷ്‌ടപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ഞങ്ങൾ കൂട്ടായ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിലേക്ക് പോകും.

ജനങ്ങളുടെ ആവശ്യങ്ങളും മാനസികാവസ്ഥയും

ജനങ്ങളുടെ ആവശ്യങ്ങളും മാനസികാവസ്ഥയും അനുസരിച്ചായിരിക്കും കോണ്‍ഗ്രസ് തന്ത്രം രൂപീകരിക്കുക. ജനങ്ങൾക്ക് സംസ്ഥാനത്തെ ബി ജെ പി സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അധ്യാപകരുടെയും ബിരുദധാരികളുടെയും മണ്ഡലങ്ങളിൽ (കൗൺസിൽ തിരഞ്ഞെടുപ്പിൽ) വിദ്യാസമ്പന്നരായ വോട്ടർമാരാണ് ഉള്‍പ്പെടുന്നത്. മാണ്ഡ്യ, മൈസൂരു, ഹാസൻ, ബെലഗാവി എന്നിവിടങ്ങളിലെ വിദ്യാസമ്പന്നർ കോൺഗ്രസിന് വോട്ട് ചെയ്തവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മാണ്ഡ്യ, തുംകുരു, കോലാർ എന്നിവ നേരത്തെ

തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിൽ (കൗൺസിൽ തിരഞ്ഞെടുപ്പിൽ) മാണ്ഡ്യ, തുംകുരു, കോലാർ എന്നിവ നേരത്തെ ഞങ്ങളുടെ കൈവശമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ സീറ്റുകളിലെല്ലാം ഞങ്ങൾ വിജയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പോലും ഞങ്ങൾക്ക് വോട്ട് ചെയ്തു. ഇത് കോൺഗ്രസിന്റെ വിജയത്തിന്റെ വലിയ സൂചനകളാണ്. എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആ ഊർജം നിലനിർത്തണം. കർണാടകയിൽ അഴിമതി വളരെ കൂടുതലാണ്, സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകർന്നു. സംസ്ഥാനത്ത് അധികാരത്തില്‍ വരുന്ന കോൺഗ്രസ് മികച്ച ഭരണം ജനങ്ങള്‍ക്കായി കാഴ്ചവെക്കും.

കോണ്‍ഗ്രസ് വിവിധ തരത്തിലുള്ള സർവേകള്‍ സംസ്ഥാനത്ത്

കോണ്‍ഗ്രസ് വിവിധ തരത്തിലുള്ള സർവേകള്‍ സംസ്ഥാനത്ത് നടത്തിയിട്ടുണ്ട്. അതില്‍ നിന്നും ലഭിച്ച നമ്പറുകളില്‍ ഞങ്ങള്‍ സംതൃപ്തരാണ്. ഓരോ ദിവസവും സാധാരണക്കാർ പീഡിപ്പിക്കപ്പെടുകയാണ്. അവരുടെ വരുമാനം കുറയുമ്പോൾ, വില കുതിച്ചുയരുകയാണ്. തൊഴിൽ നഷ്ടം വളരെ വലുതാണ്. കൊവിഡ് കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

ഗ്രാമങ്ങളിൽ തൊഴിൽ സൃഷ്ടിക്കുന്നതിനും ചില വികസന

ഗ്രാമങ്ങളിൽ തൊഴിൽ സൃഷ്ടിക്കുന്നതിനും ചില വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും സഹായിക്കുന്ന എം ജി എൻ ആർ ഇ ജി എ സർക്കാർ നിരുത്സാഹപ്പെടുത്തുകയാണ്. അവർ ഇപ്പോൾ രാവിലെയും വൈകുന്നേരവും (എം‌ജി‌എൻ‌ആർ‌ഇ‌ജി‌എയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ആളുകളുടെ) തള്ളവിരലിന്റെ ഇംപ്രഷനുകൾ ആവശ്യപ്പെടുന്നു. എം.ജി.എൻ.ആർ.ഇ.ജി.എ പ്രവർത്തകർ ഉൾപ്പെടെയുള്ള സാധാരണക്കാരെയാണ് ഇവർ ദ്രോഹിക്കുന്നത്. എല്ലാ പ്രശ്നങ്ങളും ഞങ്ങൾ ഏറ്റെടുക്കും.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടിയില്‍ യാതൊരു

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് പാർട്ടിയില്‍ യാതൊരു തർക്കവുമില്ല. നേതാക്കളുടെ സ്ഥാനമാനങ്ങള്‍ എന്നതിനേക്കാള്‍ പാടട്ടി അധികാരത്തിൽ വരണമെന്നാണ് ആദ്യം ആഗ്രഹിക്കുന്നത്. മാധ്യമങ്ങളോ മറ്റ് പാർട്ടികളോ ഇത്തരമൊരു മത്സരത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ അതിനർത്ഥം കോൺഗ്രസ് അധികാരത്തിൽ വരുമെന്ന തോന്നൽ ജനങ്ങൾക്കിടയിലുണ്ടെന്നാണെന്നും ഡികെ ശിവകുമാർ കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

English summary
KPCC president DK Shivakumar said that Congress has a good chance of winning in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X