കുൽഭൂഷൺ ജാദാവിന്റെ അമ്മയും ഭാര്യയും പാകിസ്താനിലേയ്ക്ക്, കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൻ ജാദവിനെ സന്ദർശിക്കാനായി അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും നാളെ പാകിസ്താനിലേയ്ക്ക് പോകും. ഇവർക്കൊപ്പം ഇസ്ലാമാബാദിലെ ഹൈക്കമ്മീഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജയിലില്‍ എത്തും. തിങ്കളാഴ്ച രാവിലെ പാകിസ്താനിലെത്തുന്ന ഇവർ വൈകിട്ടോടെ ഇന്ത്യയിലേയ്ക്ക് തിരിക്കും.‌ ഇന്ത്യയുടെ നിരന്തരമുള്ള ഇടപെടലിനെ തുടർന്ന് ഡിസംബർ 20 നാണ് പാകിസ്താൻ അമ്മയ്ക്കും ഭാര്യയ്ക്കും വിസ അനുവദിച്ചത്. കൂടാതെ ഇവർക്കൊപ്പം പാകിസ്താനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും ജാദവിനെ കാണാനുള്ള അനുമതി നൽകിയിട്ടുണ്ട്.

യുഎന്നിന്റെ നടപടി യുദ്ധം വിളിച്ചു വരുത്തുന്നു; മുന്നറിയിപ്പുമായി ഉത്തരകൊറിയ

kulbhushan

ജാദവിന്റെ കുടുംബം പല തവണ പാകിസ്താനിലേയ്ക്കുള്ള വിസയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇവരുടെ അപേക്ഷ എല്ലാ തവണയും പാക് സർക്കാർ തള്ളുകയായിരുന്നു. കുൽഭൂഷൻ സാധരണ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയല്ലെന്നും ചാരപ്രവര്‍ത്തി പോലുള്ള കേസിൽ ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടിയാണ് വിസ നിഷേധിച്ചിത്.

ആർകെ നഗറിൽ ദിനകരന് വ്യക്തമായ ലീഡ്; വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷം

ഇന്ത്യയ്ക്ക് വേണ്ടി ചാര പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് കുൽഭൂഷൻ ജാദവിനെ പാക് സൈനിക കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെ തുടർന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. കുൽഭൂഷന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്.

2ജി സ്പെക്ട്രം വിധി; തമിഴ്നാടിൽ ബിജെപി-ഡിഎംകെ കൂട്ടുകെട്ടിന് വഴിവെക്കുന്നു?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kulbhushan Jadhav’s wife and mother will arrive in Islamabad on Monday to meet the Indian prisoner on death row, the Pakistan Foreign Office has said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്