കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷന്‍റെ ആശ്വാസ വിധി; 16 അംഗങ്ങളില്‍ വിയോജിച്ചത് ഒരാള്‍ മാത്രം, ജീലാനി മുന്‍പാക് ചീഫ് ജസ്റ്റിസ്

Google Oneindia Malayalam News

ഹേഗ്: ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്ന രാജ്യാന്തര നീതീനായ കോടതി(ഐസിജെ) വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയത് ഒരു അഗംമാത്രം. പതിനാറംഗ ജൂറിയില്‍ 15-1 ഭൂരിപക്ഷത്തോടെയാണ് ഐസിജെ നിര്‍ണ്ണായകമായ വിധി പുറപ്പെടുവിച്ചത്. പാക്കിസ്താനില്‍ നിന്നുള്ള ഇടക്കാല പ്രതിനിധി തസ്സാദുഖ് ഹുസൈന്‍ മാത്രമാണ് വധശിക്ഷ പുനഃപരിശോധിക്കണമെന്ന വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.

<strong> 'വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്'.. ഒടുവില്‍ കുറ്റസമ്മതം നടത്തി എച്ച്ഡി രേവണ്ണ</strong> 'വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്'.. ഒടുവില്‍ കുറ്റസമ്മതം നടത്തി എച്ച്ഡി രേവണ്ണ

പാകിസ്താനിലെ മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ജീലാനി മിക്ക കാര്യങ്ങളിലും ജൂറിയിലെ മറ്റ് അംഗങ്ങളുടെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തി. പാകിസ്താന് എതിരെ ഇന്ത്യ നല്‍കിയ അപേക്ഷ പരിഗണിക്കാന്‍ ഐസിജെക്ക് അധികാരം ഉണ്ടെന്ന വാദം മാത്രമാണ് ജീലാനി അംഗീകരിച്ചത്.

 kulbhusan-jadhav

വധശിക്ഷ പുനഃപരിശോധിക്കാനും കുല്‍ഭൂഷണ് ഇന്ത്യന്‍ സ്ഥാനപതി കാര്യലയത്തിന്‍റെ സഹായം ലഭ്യമാക്കാനും ഐസിജെ പാകിസ്താനോട് ആവശ്യപ്പെട്ടു. അതേസമയം തന്നെ കോടതി വധിശിക്ഷ റദ്ദാക്കുകയോ വെറുതെ വിടുകയോ ചെയ്യില്ല. സ്ഥാനപതി കാര്യാലയത്തിന്‍റെ സഹായനം നല്‍കാനനുവദിക്കാതെ പാകിസ്താന്‍ ഇന്ത്യയുടെ അവകാശം നിഷേധിച്ചതായും കോടതി നിരീക്ഷിച്ചു. കേസില്‍ ഐസിജെയുടെ അന്തിമ വിധിയാണിത്.

<strong> ഒരൊറ്റ വിമതനും വരില്ല... ഒരാളൊഴിച്ച്; പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിച്ച് ബിജെപിയുടെ അടി</strong> ഒരൊറ്റ വിമതനും വരില്ല... ഒരാളൊഴിച്ച്; പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിച്ച് ബിജെപിയുടെ അടി

ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി 2016 ലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്ന് കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്താന്‍ പിടികൂടിയത്. വിശദമായ വിചാരണ പോലും നടത്താതെ 2017 ഏപ്രിലില്‍ പാകിസ്താന്‍ പട്ടാളക്കോടതി കുല്‍ഭൂഷനെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ഏതൊരു വിദേശ തടവുകാരനും ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ കുല്‍ഭൂഷന്‍ നിഷേധിച്ചതോടെയാണ് 2017 മേയില്‍ ഇന്ത്യ പാകിസ്താനെതിരെ രാജ്യന്തര കോടതിയെ സമീപിക്കുന്നത്. ഇന്ത്യയുടെ ഹര്‍ജി പരിഗണിച്ച രാജ്യന്തര കോടതി കേസില്‍ വിധി വരുന്നത് വരെ വധശിക്ഷ നടപ്പാക്കുന്നതില്‍ നിന്ന് പാകിസ്താനെ തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

English summary
Kulbhushan verdict: Of the 16 members, only one disagreed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X