കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിച്ച സുധീപിന് പിൻതുണയുമായി കുമാരസ്വാമി; ഹിന്ദി ദേശീയ ഭാഷ അല്ല, അജയ് ദേവ ഗണിന്റെത് പരിഹാസ്യമായ പെരുമാറ്റം

  • By Akhil Prakash
Google Oneindia Malayalam News

ബംഗളൂരു; ഹിന്ദി ദേശീയ ഭാഷാ സംവാദത്തിൽ ബോളിവുഡ് നടൻ അജയ് ദേവ ഗണിനെതിരെ വിമർശനവുമായി കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി. താരത്തിന്റെ പ്രതികരണം പരിഹാസ്യമായ പെരുമാറ്റത്തെയാണ് കാണിക്കുന്നതെന്ന് കുമാരസ്വാമി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി അജയ് ദേവ ഗണും കന്നഡ സിനിമാ താരം കിച്ചാ സുദീപും തമ്മിൽ ഭാഷയെ ചൊല്ലി ട്വിറ്ററിൽ തർക്കം നടക്കുന്നിരുന്നു.

കന്നഡ ടാക്കീസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്ന് കിച്ച സുധീപ് പറഞ്ഞിരുന്നു." തെന്നിന്ത്യന്‍ സിനിമകൾ ഹിന്ദിയില്‍ മൊഴി മാറ്റി ബോളിവുഡ് ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു. ഇപ്പോഴത്തെ പാന്‍ ഇന്ത്യൻ ചിത്രങ്ങള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് എങ്ങനെ പറയാനാകും" എന്നായിരുന്നു സുധീപ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇതിന് മറുപടിയായി 'ഹിന്ദി അന്നും ഇന്നും എന്നും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും' എന്ന് അജയ് ദേവ്ഗൺ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ഇവിടെ നിന്നാണ് ഇരു താരങ്ങളും തമ്മിൽ ഭാഷയുടെ പേരിൽ തർക്കം ആരംഭിച്ചത്.

 hdkumaraswamy

ഹിന്ദിക്ക് പ്രധാന്യം ഇല്ലെങ്കില്‍ കന്നഡ ചിത്രങ്ങള്‍ എന്തിനാണ് ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നത് എന്നും അജയ് ദേവഗണ്‍ ചോദിച്ചു. തുടർന്ന് അജയ് ദേവ ഗണിന്റെ ട്വീറ്റിന് കിച്ചാ സുധീപ് തന്നെ മറുപടി നൽകിയിരുന്നു.''പ്രിയപ്പെട്ട അജയ് ദേവ്ഗൺ സർ, ഹിന്ദിയിൽ താങ്കളിട്ട ട്വീറ്റ് എനിക്ക് മനസ്സിലായി. കാരണം, ഞങ്ങൾ ഹിന്ദിയെന്ന ഭാഷയെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും പഠിക്കുകയും ചെയ്തതാണ്. എന്നാൽ മോശമായി എടുക്കരുത്, താങ്കളിട്ട ട്വീറ്റിന് ഞാൻ കന്നഡയിൽ മറുപടിയിട്ടാൽ എങ്ങനെയിരിക്കും? എന്താ ഞങ്ങളും ഇന്ത്യയിലുള്ളവർ തന്നെയല്ലേ സർ?'' എന്നായിരുന്നു സുധീപിന്റെ ട്വീറ്റ്.

'ഒടുവിലിതാ ഒരു നടന്‍ ആദ്യമായി അതിജീവിതയ്ക്ക് വേണ്ടി തെരുവിലിറങ്ങുന്നു'; രവീന്ദ്രന് പ്രശംസ'ഒടുവിലിതാ ഒരു നടന്‍ ആദ്യമായി അതിജീവിതയ്ക്ക് വേണ്ടി തെരുവിലിറങ്ങുന്നു'; രവീന്ദ്രന് പ്രശംസ

ഈ സാഹചര്യത്തിലാണ് സുധീപിന് പിൻതുണയുമായി എച്ച്‌ഡി കുമാരസ്വാമി രം ഗത്ത് വരുന്നത്. "ഹിന്ദി ദേശീയ ഭാഷയല്ലെന്ന് നടൻ കിച്ച സുദീപ് പറഞ്ഞത് ശരിയാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ തെറ്റ് കാണേണ്ട കാര്യമില്ല. നടൻ അജയ്‌ദേവ്ഗൻ സ്വഭാവത്തിൽ മാത്രമല്ല, പരിഹാസ്യമായ പെരുമാറ്റവും കാണിക്കുന്നു." എന്നായിരുന്നു കുമാരസ്വാമിയുടെ ട്വീറ്റ്. രാജ്യത്തെ നിരവധി പ്രാദേശിക ഭാഷകളിൽ ഒന്ന് മാത്രമാണ് ഹിന്ദി. കൂടുതൽ പേർ സംസാരിക്കുന്നത് കൊണ്ട് ഹിന്ദി ദേശീയഭാഷയാകില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Kumaraswamy backs Kicha Sudeep; Hindi is not the national language, Ajay Devgn's ridiculous behavior
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X