തേനിയില്‍ കാട്ടുതീയുള്ള വിവരം മറച്ചുവെച്ചു, വനം വകുപ്പ് പണം വാങ്ങിയെന്ന് വെളിപ്പെടുത്തല്‍!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

തേനി: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ തേനിയിലെ കുരങ്ങിണി മലയിലെ കാട്ടുതീയില്‍ ഉണ്ടായ ദുരന്തം സ്വാഭാവികമായി സംഭവിച്ചതല്ലെന്ന് വെളിപ്പെടുത്തല്‍. സംഭവത്തില്‍ വെട്ടിലേക്ക് വീണിരിക്കുന്നത് വനംവകുപ്പാണ്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ വനംവകുപ്പിനെതിരെ ഉന്നയിച്ച് ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

വനംവകുപ്പ് കൈക്കൂലി വാങ്ങിയതടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം വിനോദ യാത്രാ സംഘമാണ് കാട്ടുതീ ഉണ്ടാക്കാന്‍ കാരണമെന്ന തരത്തില്‍ വന്ന വാര്‍ത്തകളില്‍ ഇപ്പോഴും അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.

അറിഞ്ഞിട്ടും പറഞ്ഞില്ല....

അറിഞ്ഞിട്ടും പറഞ്ഞില്ല....

മൂന്നു ദിവസമായി ഈ മേഖലയില്‍ കാട്ടുതീ ഉണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പിന് അറിയാമായിരുന്നു. എന്ന് ട്രക്കിങ്ങിനെത്തിയ സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഇക്കാര്യം മറച്ചുവച്ചു. എന്നിട്ടാണ് ഇവര്‍ സംഘത്തെ കാട്ടിനകത്തേക്ക് കയറ്റിവിട്ടത്. ഇക്കാര്യം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈറോഡില്‍ നിന്നുള്ള സംഘത്തിനൊപ്പമാണ് ഇയാള്‍ എത്തിയതെന്ന് പോലീസ് പറയുന്നു. നേരത്തെ അപകടസ്ഥലത്ത് നടക്കുന്ന രക്ഷാപ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ലെന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വനംവകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്നും പരാതിയുണ്ടായിരുന്നു. തീ കത്തി പടര്‍ന്നപ്പോള്‍ കാട്ടില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പാളിപ്പോയെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.

ടോപ് സ്റ്റേഷന്‍

ടോപ് സ്റ്റേഷന്‍

വനത്തിനകത്തെ ടോപ് സ്റ്റേഷനിലേക്ക് പോകാനാണ് ഈ സംഘത്തിന് നേരത്തെ പാസ് നല്‍കിയിരുന്നത്. എന്നാല്‍ ട്രക്കിങ് സംഗം ഈ പാസ് ദുരുപയോഗം ചെയ്യുകയായിരുന്നു. ഇതുവഴി തന്നെയാണ് ഇവര്‍ അപകടമേഖലയിലേക്ക് പ്രവേശിച്ചതും. ഇതിനെല്ലാം വേണ്ട സൗകര്യങ്ങള്‍ ഒരിക്കയത് വനംവകുപ്പാണ്. നേരത്തെയും ഇത്തരം ട്രക്കിങ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കാലാവസ്ഥയില്‍ മാറ്റമുണ്ടായതോടെ കാട്ടുതീ വരാന്‍ സാധ്യതയുണ്ടെന്ന് വനംവകുപ്പിന് അറിയായിരുന്നു. കാടിന്റെ സ്വഭാവം ഇവര്‍ക്ക് അറിയാമായിരുന്നിട്ടും വേണ്ടത്ര ജാഗ്രത ഉദ്യോഗസ്ഥര്‍ കാണിച്ചില്ല. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും പോലീസ് കരുതുന്നു.

പണം വാങ്ങി സഹായിച്ചു

പണം വാങ്ങി സഹായിച്ചു

വനംവകുപ്പ് വെറുതെയായിരുന്നില്ല ട്രക്കിങ് സംഘത്തെ സഹായിച്ചത്. ഒരാളില്‍ നിന്നും 200 രൂപ വീതമാണ് വാങ്ങിയത്. ഇത് അനര്‍ഹമായി കൈപറ്റിയ തുകയാണ്. അതേസമയം ഈറോഡ് നിന്നുള്ള സംഘത്തിനൊപ്പം 12 പേരുള്ള മറ്റൊരു സംഘം പിന്നീട് ചേരുകയായിരുന്നു. ഇവര്‍ ആദ്യം യാത്ര ചെയ്യാന്‍ ഇരുന്ന പാതയില്‍ കാട്ടുതീ ഉണ്ടെന്ന് വിവരം കിട്ടിയതോടെ ഇവര്‍ മറ്റൊരു വഴി തിരഞ്ഞെടുക്കുകയായിരുന്നു. ഇവിടെ അതിനേക്കാള്‍ വലിയ ദുരന്തമായിരുന്നു സംഘത്തെ കാത്തുനിന്നത്. അതേസമയം സംഘത്തിനൊപ്പം പോയ ഗൈഡിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍ യാത്ര സംഘടിപ്പിച്ച സ്ഥാപനത്തിന്റെ ഉടമ ഒളിവിലാണ്. അതേസമയം ഇവര്‍ വനംവകുപ്പ് അനുവദിച്ച പാതയിലൂടെയല്ല സഞ്ചരിച്ചത് എന്ന റിപ്പോര്‍ട്ടുമുണ്ട്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

അപകടത്തില്‍ 11 പേര്‍ മരിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സമ്മര്‍ദത്തിലാണ്. സംഭവത്തില്‍ കുരങ്ങിണി റെയ്ഞ്ച് ഓഫീസര്‍ ജയ്‌സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അനധികൃതമായി കാട്ടില്‍ കയറിയ സംഘത്തെ തടയാതെ അവര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്തു എന്നാണ് പരാതി. അതേസമയം മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് സൂചിപ്പിക്കുന്നു. ഇവരുടെ പങ്കിനെ കുറിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം കാട്ടില്‍ കത്തിച്ച സിഗരറ്റ് കുറ്റി ഇട്ടതാണ് കാട്ടുതീ ഉണ്ടാവാന്‍ കാരണമെന്ന ആരോപണത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഏതാനും മാസം മുന്‍പാണ് വളരെ അപകടം പിടിച്ച ഈ സ്ഥലം ട്രക്കിങ്ങിനായി തുറന്നുകൊടുത്തത്. കുറഞ്ഞ കാലത്തിനിടെ ഇത്രയും വലിയ ദുരന്തം ഇവിടെയുണ്ടായത് വനംവകുപ്പിന് തിരിച്ചടിയാണ്.

തേനിയിലെ അപകട കാരണം ഞെട്ടിക്കുന്നത്! രക്ഷാപ്രവര്‍ത്തനത്തിലും പിഴവ്, വനംവകുപ്പ് പ്രതിക്കൂട്ടില്‍!

അതിരപ്പിള്ളിയിൽ കാട്ടുതീ പടരുന്നു! തീ അണയ്ക്കാൻ 60 അംഗ സംഘം വനത്തിനുള്ളിലേക്ക്...

നക്സൽ ആക്രമണം: എട്ട് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു, സൈനിക വാഹനം സ്ഫോടനത്തിൽ തകർത്തു!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kurangani range officer suspended on forest fire death at theni

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്