കുവൈത്ത് ജോലിക്കായി വൈദ്യപരിശോധന; കൊച്ചിയിലെ ഖദാമത്ത് ഓഫീസ് പൂട്ടി
മുബൈ: കുവൈത്തില്‍ തൊഴില്‍ തേടുന്നവര്‍ക്കായി വൈദ്യ പരിശോന നടത്താന്‍ കുവൈത്ത് സര്‍ക്കാര്‍ അനുവദിച്ച ഖദാമത്ത് ഏജന്‍സിയുടെ കൊച്ചി, ഹൈദരാബാദ് കേന്ദ്രങ്ങള്‍ പൂട്ടി. അമിതമായി ഫീസ് ഈടാക്കിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഖദാമത്തിന്റെ അംഗീകാരം നേരത്തെ കുവൈത്ത് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് വീണ്ടും അംഗീകാരം നല്‍കിയത്.
കൊച്ചി, ഹൈദരാബാദ് കേന്ദ്രം പൂട്ടുന്നതോടെ മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യയിലെ തൊഴിലന്വേഷകര്‍ വൈദ്യ പരിശോധനയ്ക്കായി മുംബൈയിലോ ദില്ലിയിലോ എത്തേണ്ടിവരും. ഇക്കഴിഞ്ഞ ജൂണിലാണ് തൊഴിലന്വേഷകരുടെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഖദാമത്തിന്റെ അംഗീകാരം കുവൈത്ത് കോണ്‍സുലേറ്റ് റദ്ദാക്കിയത്.

പകരം ഗാംക ഏജന്‍സിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അംഗീകാരം നല്‍കി കേരളത്തില്‍ ഗാംകയ്ക്ക് പതിനഞ്ചു കേന്ദ്രങ്ങളുണ്ട്. എന്നാല്‍ ഇവയുടെ അംഗീകാരവും കോണ്‍സുലേറ്റ് റദ്ദാക്കിയതോടെ തീരുമാനം മലയാളികളെ പ്രതികൂലമായി ബാധിക്കും.
12,000 രൂപ ഫീസായി ഈടാക്കാനാണ് ഖദാമത്ത് ഏജന്‍സിക്ക് കുവൈത്ത് അനുമതി നല്‍കിയിട്ടുള്ളത്. നേരത്തെ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഉതുപ്പ് വര്‍ഗീസിന്റെ ഏജന്‍സിക്ക് അനുമതി നല്‍കിയത് വിവാദത്തിലായിരുന്നു. 19,000 രൂപ ഫീസായി ഈടാക്കാനാണ് അനുമതി നല്‍കിയിരുന്നതെങ്കിലും 20 ലക്ഷത്തോളം രൂപയാണ് നഴ്‌സുമാരില്‍ നിന്നും ഈടാക്കിയത്. സിബിഐ അന്വേഷണം നേരിടുന്ന ഉതുപ്പ് ഇപ്പോള്‍ യുഎഇയിലാണ് ഉള്ളത്.












Click it and Unblock the Notifications