അമേരിക്കയ്ക്ക് വിമാനം നിര്‍മിക്കുന്നത് ഇന്ത്യക്കാരന്‍; ആകാശത്ത് നോക്കി വളര്‍ച്ച, ശമ്പളം കേട്ടാല്‍!!

  • Written By:
Subscribe to Oneindia Malayalam

ജയ്പൂര്‍: ഇന്ത്യക്കാരന്‍ മൊണാര്‍ക്ക് ശര്‍മയ്ക്ക് അമേരിക്കന്‍ സൈന്യത്തില്‍ യുദ്ധവിമാന നിര്‍മാണ വിഭാഗത്തില്‍ നിയമനം. അമേരിക്കന്‍ സൈന്യത്തിന്റെ എഎച്ച്-64ഇ എന്ന യുദ്ധവിമാന നിര്‍മാണ യൂനിറ്റിലാണ് ഇദ്ദേഹം ഇനി പ്രവര്‍ത്തിക്കുക. പ്രതിവര്‍ഷം 1.20 കോടി രൂപയാണ് മാസ ശമ്പളം.

ടെക്‌സാസിലെ ഫോര്‍ട്ട് ഹൂഡില്‍ ആസ്ഥാനമായുള്ള നിര്‍മാണ യൂണിറ്റാണിത്. വിമാനങ്ങളുടെ രൂപകല്‍പ്പന, പരിശോധന, നിര്‍മാണം, അറ്റക്കുറ്റപ്പണി എന്നിവയെല്ലാം മൊണാര്‍ക്ക് ശര്‍മയുടെ ചുമതലകളില്‍പ്പെടും.

2013ല്‍ നാസയിലെ ശാസ്ത്രജ്ഞനായി

2013ല്‍ നാസയിലെ ശാസ്ത്രജ്ഞനായാണ് ശര്‍മ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ശേഷം 2016ല്‍ അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്നു. ശര്‍മയുടെ ജോലിയിലുള്ള കഴിവ് മനസിലാക്കിയ അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ ഇദ്ദേഹത്തിന് പ്രത്യേക ബഹുമതി നല്‍കി ആദരിച്ചിരുന്നു.

 സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ്

രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാകേഷ് ശര്‍മയുടെ മകനാണ് മൊണാര്‍ക്ക്. ബഹിരാകാശ ശാസ്ത്രത്തിലും പ്രതിരോധ നിര്‍മാണ രംഗത്തും ചെറുപ്പം മുതലേ മൊണാര്‍ക്ക് അതീവ താല്‍പര്യമായിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍

ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെങ്കിലും അമേരിക്കയിലെ തന്റെ നേട്ടങ്ങള്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്ന് മൊണാര്‍ക്ക് പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉന്നത വിജയം നേടാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് അദ്ദേഹം തന്റേതായ ചില ശ്രമങ്ങള്‍ തുടരുന്നുണ്ട്.

പ്രാഥമിക പഠനം

ജയ്പൂരിലെ ഭഗ്‌വാന്‍ മഹാവീര്‍ ജയ്ന്‍ സ്‌കൂളിലാണ് മൊണാര്‍ക്ക് പഠിച്ചത്. 2011 ലും 2012ലും നാസയുടെ മൂണ്‍ ബാഗി പ്രൊജക്ടിന്റെ ഭാഗമാവാന്‍ സാധിച്ചതാണ് മൊണാര്‍ക്കിന് ഭാഗ്യമായത്. 2011ലെ നാസയുടെ മൂണ്‍ ബാഗി പ്രൊജക്ടില്‍ മൊണാര്‍ക്ക് നേതൃത്വം നല്‍കിയ സംഘത്തിനായിരുന്നു വിജയം.

അമേരിക്കന്‍ പൗരത്വം

നിലവില്‍ അമേരിക്കന്‍ പൗരത്വം മൊണാര്‍ക്കിന് ലഭിച്ചിട്ടുണ്ട്. നാസയിലേക്കുള്ള യാത്രയാണ് അദ്ദേഹത്തിന് ഇതെല്ലാം എളുപ്പമാക്കിയത്. ജയ്പൂര്‍ നാഷണല്‍ സര്‍വകലാശാലയില്‍ നിന്നു ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനില്‍ ബിരുദം നേടിയ വ്യക്തിയാണ് മൊണാര്‍ക്ക്.

English summary
Monark Sharma has been appointed as scientist in the AH-64E combat fighter helicopter unit of the US army. Headquartered in Fort Hood, Texas, Sharma bagged the opportunity with an annual remuneration of Rs 1.20 crore. His role includes designing, inspection, manufacturing and maintenance of the fighter copters which was inducted in the US army this year.
Please Wait while comments are loading...