• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഖിംപൂര്‍ ഖേരി; സാക്ഷിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി, യുപി സര്‍ക്കാരിന് നോട്ടീസ്

Google Oneindia Malayalam News

ലഖ്‌നൗ: കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകനും ലഖിംപൂര്‍ ഖേരി അക്രമക്കേസിലെ പ്രതിയുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി ബുധനാഴ്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ കേസിലെ ഒരു സാക്ഷി ആക്രമിക്കപ്പെട്ടുവെന്നാരോപിച്ച് ഇരകളില്‍ ചിലരുടെ ബന്ധു നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. സാക്ഷികളെ സംരക്ഷിക്കണമെന്നും സുപ്രീംകോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ മറുപടി നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു. ആവശ്യപ്പെടുകയും ചെയ്യുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരുമുണ്ടായിരുന്നു. സാക്ഷിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് യു പി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി വിവരങ്ങള്‍ ആരാഞ്ഞു. നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. എന്നാല്‍ ആശിഷ് മിശ്രയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ജാമ്യം അനുവദിക്കുന്ന തത്വങ്ങളില്‍ സ്വയം തെറ്റിദ്ധരിച്ചാണെന്നും വിചാരണ കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നെന്നും ബന്ധുക്കള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി.

എ എ റഹീം രാജ്യസഭയിലേക്ക്; സിപിഎം സ്ഥാനാര്‍ത്ഥിയാകുംഎ എ റഹീം രാജ്യസഭയിലേക്ക്; സിപിഎം സ്ഥാനാര്‍ത്ഥിയാകും

1

ജാമ്യ ഉത്തരവിനെതിരെ സംസ്ഥാനം അപ്പീല്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തല്‍ക്കാലം നോട്ടീസ് അയക്കുമെന്നും ഹോളി അവധിക്ക് ശേഷം വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് കേന്ദ്രമന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാഹനം ഉള്‍പ്പെടെയുള്ള വാഹനവ്യൂഹം ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പാഞ്ഞടുത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

2

തുടര്‍ന്നുണ്ടായ അക്രമത്തില്‍ രണ്ട് ബി ജെ പി നേതാക്കളും ഒരു വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 10 നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഉണ്ടായിരുന്നതിനാല്‍ ഡ്രൈവര്‍ സ്വയം രക്ഷപ്പെടാന്‍ വാഹനത്തിന്റെ വേഗത കൂട്ടിയിരിക്കാമെന്നും കോടതി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ കേസിലെ മുഖ്യസാക്ഷി ആക്രമിക്കപ്പെട്ടതായി കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെ ഹര്‍ജി പരിഗണിക്കാന്‍ ഇന്ന് സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു.

3

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് പിന്നാലെ ബി ജെ പി പ്രവര്‍ത്തകര്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കിയത്. ഇപ്പോള്‍ ബി ജെ പി വിജയിച്ചിരിക്കുന്നു അവര്‍ അവനെ ശരിയാക്കും എന്ന് സാക്ഷിയെ ആക്രമിച്ചവര്‍ പറഞ്ഞെന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസിലെ കൂട്ടുപ്രതികള്‍ ജാമ്യം തേടുന്നതെന്നും ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു.

4

ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസില്‍ 5,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിക്കപ്പെട്ടത്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം വലിയ ജനവികാരം ഉയരുമെന്ന് പ്രതീക്ഷിച്ച യു പി തെരഞ്ഞെടുപ്പില്‍ ലഖിംപൂര്‍ ഖേരിയിലെ എല്ലാ സീറ്റിലും ബി ജെ പിയായിരുന്നു വിജയിച്ചത്. ഇവിടെയുള്ള എട്ട് സീറ്റിലാണ് ബി ജെ പി വിജയിച്ചത്. പാലിയ, നിഘസന്‍, ഗോല നിഘസന്‍, ഗോല ഗോരഖ്‌നാഥ്, ശ്രീനഗര്‍, ധോര്‍ഹര, ലഖിംപൂര്‍, കസ്ത, മുഹമ്മദി എന്നി മണ്ഡലങ്ങളിലാണ് ബി ജെ പി ജയിച്ചത്.

Recommended Video

cmsvideo
  കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു
  English summary
  Lakhimpur Kheri; Supreme Court issues notice to UP government to ensure witness safety
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X