ലഖിംപൂര്‍ കൂട്ടക്കൊല: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പൊലീസിന് കീഴടങ്ങി
ലഖ്‌നൗ: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പോലീസിന് കീഴടങ്ങി. ഇന്ന് ഉത്തർപ്രദേശിൽ നിന്നാണ് ഇദ്ദേഹം പൊലീസിന് മുന്നിൽ കീഴടങ്ങിയത്. തുടർന്ന് ആശിഷ് മിശ്രയെ ലഖിംപൂർ ജയിലിൽ എത്തിച്ചു.
ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം ആണ് സുപ്രീം കോടതി റദ്ദാക്കിയത്.

തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഇദ്ദേഹത്തിന് കീഴടങ്ങാൻ സമയം നൽകുകയും ചെയ്തു. ഇതിന് പിന്നാലെ ആണ് ആശിഷ് മിശ്രയുടെ കീഴടങ്ങൾ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞിരുന്നത്. കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമ പ്രവര്‍ത്തകന്റെയും കുടുംബങ്ങല്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ് ഉണ്ടായത്.
ലഖിംപൂരിലെ കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം കയറ്റി കർഷകരെയും മാധ്യമപ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിലാണ് ഇദ്ദേഹത്തിന് എതിരെ കേസെടുത്തത്. സംഭവത്തിൽ ഒൻപത് പേർ അടക്കം മരണപ്പെട്ടിരുന്നു. 14 പേർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തത്. ഇതിൽ ആശിഷ് മിശ്രയാണ് കർഷകർക്ക് ഇടയിലേക്ക് വാഹനം കയറ്റിയതെന്ന് കർഷക സംഘടനകൾ നേരത്തെ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതി ആഷിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഈ ജാമ്യം ആണ് സുപ്രീം കോടതി റദ്ദാക്കിയത്.എന്നാല്‍, സംഭവം നടന്ന സമയത്ത് താന്‍ സ്ഥലത്ത് ഇല്ലായിരുന്നു എന്നും ബാന്‍ബിര്‍പൂര്‍ ഗ്രാമത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു എന്നും ആണ് ആശിഷ് മിശ്ര പ്രതികരിച്ചിരുന്നത്.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ വെറുതെ വിടില്ല എന്ന് നേരത്തേ ആശിഷ് മിശ്ര പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, 2021 ഒക്ടോബർ 3 - ന് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമിടിച്ച് കയറ്റുകയായിരുന്നു.
സംഭവത്തിൽ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പത് പേർ മരിച്ചിരുന്നു. യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയുടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്നു എന്നായിരുന്നു അന്ന് പുറത്ത് വന്നിരുന്ന റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ലഖിംപൂരില്‍ മരിച്ച കര്‍ഷകരുടെ മൃതദേഹവുമായി പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചിരുന്നു.












Click it and Unblock the Notifications