Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഫുല്‍ പട്ടേലിന്റെ ലക്ഷദ്വീപ് ദൗത്യം പാളുമോ? അഡ്മിനിസ്‌ട്രേറ്റര്‍ തിരുത്തണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും

കൊച്ചി/കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ ജനരോഷം ആഞ്ഞടിക്കുകയാണ്. ആ രോഷത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ദ്വീപിലെ ബിജെപി നേതൃത്വത്തിനും കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി അടക്കം എട്ട് പേര്‍ ആണ് പ്രതിഷേധിച്ച് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. അതിനിടെയാണ് ലക്ഷദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി തന്നെ അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന് ഇപ്പോഴും ബിജെപി ദേശീയ നേതൃത്വത്തിന്റെ സമ്പൂര്‍ണ പിന്തുണയുണ്ട് എന്നതാണ് മറ്റൊരു വശം. വിശദാംശങ്ങള്‍...

നയങ്ങള്‍ തിരുത്തണം

നയങ്ങള്‍ തിരുത്തണം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ തന്റെ നയങ്ങള്‍ തിരുത്തണം എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എകെ മുഹമ്മദ് കാസിം ആവശ്യപ്പെട്ടിരിക്കുന്നത്. ചില നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ട് എന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടിയ്ക്കും തനിക്കും

പാര്‍ട്ടിയ്ക്കും തനിക്കും

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല നയങ്ങളും അഡ്മിനിസ്‌ട്രേറ്റര്‍ കൊണ്ടുവന്നിട്ടുണ്ട്. ആ നയങ്ങള്‍ തിരുത്തണം എന്നാണ് പാര്‍ട്ടിയുടേയും തന്റേയും അഭിപ്രായമെന്ന് മുഹമ്മദ് കാസിം പറഞ്ഞു. പാര്‍ട്ടിയോട് തന്നെ ഈ നയങ്ങള്‍ തിരുത്തണം എന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ക്രൈം ഇല്ലാത്ത സ്ഥലം

ക്രൈം ഇല്ലാത്ത സ്ഥലം

ലക്ഷദ്വീപ് പൂജ്യം കുറ്റകൃത്യ നിരക്കുള്ള സ്ഥലം ആണെന്നും മുഹമ്മദ് കാസിം പറഞ്ഞിട്ടുണ്ട്. മീഡിയ വണ്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗുണ്ടാ നിയമം അടക്കമുള്ളവ ലക്ഷദ്വീപിന് ആവശ്യമില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്.

കൂട്ടരാജി

കൂട്ടരാജി

ഇതിനിടെ ആയിരുന്നു ലക്ഷദ്വീപ് ബിജെപിയില്‍ നിന്ന് കൂട്ട രാജിയും സംഭവിച്ചത്. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പിപി മുഹമ്മദ് ഹാഷിം അടക്കമുള്ള എട്ട് പേരാണ് ദ്വീപിന്റെ ചുമതലയുള്ള പ്രഭാരി എപി അബ്ദുള്ളക്കുട്ടിയ്ക്ക് രാജിക്കത്ത് നല്‍കി. യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ട്രഷററും ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്.

ദ്വീപിന് ഹാനികരം

ദ്വീപിന് ഹാനികരം

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും അത് ദ്വീപിന്റെ സമാനാധാനത്തിന് ഹാരികരണം ആണെന്നും രാജിവച്ചവര്‍ പറയുന്നു. ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇവര്‍ രാജിവച്ചിരിക്കുന്നത്.

ബിജെപിയില്‍ പ്രതിസന്ധി

ബിജെപിയില്‍ പ്രതിസന്ധി

പാര്‍ട്ടി നേതാവായ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുയരുന്നതാണ് ബിജെപിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. എന്നാല്‍ ലക്ഷദ്വീപിലെ ബിജെപി നേതാക്കളെ ആളോ അതോ പ്രഫുല്‍ പട്ടേലിനെ ആണോ കേന്ദ്ര നേതൃത്വം മുഖവിലയ്‌ക്കെടുക്കുക എന്നത് ഏറെ നിര്‍ണായകമായ കാര്യമാണ്.

മോദിയ്ക്ക് പ്രിയപ്പെട്ടവന്‍

മോദിയ്ക്ക് പ്രിയപ്പെട്ടവന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഏറെ പ്രിയപ്പെട്ട ആളാണ് പ്രുഫല്‍ പട്ടേല്‍. അമിത് ഷായ്ക്ക് ഗുജറാത്ത് ആഭ്യന്തര മന്ത്രിപദവി ഒഴിയേണ്ടി വന്നപ്പോള്‍ ആ പദവിയിലേക്ക് മോദി നിയോഗിച്ച ആളായിരുന്നു പട്ടേല്‍. എന്ത് എതിര്‍പ്പുകളേയും അവഗണിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്ന ആളാണ് പട്ടേല്‍ എന്നാണ് ബിജെപിയിലെ തന്നെ വികാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+