ഷിരൂര്‍ മഠാധിപതിയുടെ മരണത്തിൽ ദുരൂഹത! മഠം വളഞ്ഞ് പോലീസ്
മംഗളൂരു: ഷിരൂര്‍ മഠാധിപതി ലക്ഷ്മിവര തീര്‍ത്ഥ സ്വാമിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍.
കൊലപാതകമെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ മഠത്തില്‍ പോലീസ് കാവല്‍ ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ ലക്ഷ്മിവര തീര്‍ത്ഥ സ്വാമിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ത്ഥ സ്വാമി രംഗത്ത് എത്തിയത് പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്.

ഭക്ഷണത്തിൽ വിഷം
കഴിഞ്ഞ തിങ്കളാഴ്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ അവശനായ ലക്ഷ്മി വരതീര്‍ത്ഥ സ്വയം വാനോടിച്ചാണ് ഉഡുപ്പിയിലെ ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണ കാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വിഷം അകത്ത് ചെന്നിട്ടുണ്ടെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ കൊലപാതകമാണ് എന്ന ആരോപണം ഉയര്‍ന്നു.

കൊന്നുവെന്ന് പരാതി
സ്വാമിക്കുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയതാണ് എന്നാണ് സഹോദരനായ ലതവ്യ ആചാര്യ ആരോപിക്കുന്നത്. അനുയായികളും ഇതേ സംശയം ഉന്നയിക്കുന്നു. കാരണം അന്ന് സ്വാമിക്കൊപ്പം ഭക്ഷണം കഴിച്ച മാറ്റാര്‍ക്കും വിഷബാധയേറ്റിട്ടില്ല. മഠത്തിലെ അടുക്കള സാധനങ്ങളടക്കം കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധന നടത്തും.

പരസ്ത്രീ ബന്ധമെന്ന്
അതിനിടെയാണ് സ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ത്ഥ സ്വാമി രംഗത്ത് വന്നിരിക്കുന്നത്. സ്വാമിക്ക് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നാണ് ആരോപണം. മദ്യപാനവും സ്ത്രീ സംസര്‍ഗവും അടക്കം സന്യാസത്തിന് നിരക്കാത്ത സ്വഭാവദൂഷ്യങ്ങള്‍ സ്വാമിക്കുണ്ടായിരുന്നുവെന്നും വിശ്വേശതീര്‍ത്ഥ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

സ്വാമി മദ്യപാനി
സ്വാമിക്ക് ബന്ധമുണ്ടായിരുന്ന സ്ത്രീകളുമായുള്ള തര്‍ക്കമോ ഷിരൂര്‍ മഠത്തിലെ പ്രശ്നമോ ആവാം മരണകാരണമെന്നും വിശ്വേശതീര്‍ത്ഥ ആരോപിച്ചു. മഠത്തില്‍ നേരത്തെ നടന്ന വനമഹോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ സ്വാമിയില്‍ നിന്നും മദ്യത്തിന്റെ ഗന്ധം വമിക്കുന്നതായി പറഞ്ഞിരുന്നു. സ്ത്രീ സംസര്‍ഗവും മദ്യപാനവും അടക്കമുള്ള വിഷയങ്ങളില്‍ ലക്ഷ്മി വരതീര്‍ത്ഥ ശാസനയ്ക്ക് വിധേയനായിരുന്നു.

മഠാധിപതികളുടെ ശാസന
ശ്യംഗേരി മഠാധിപതിയുടെ നേതത്വത്തില്‍ 15 മഠാധിപതികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ശാസിച്ചത്. സ്വാമിക്ക് മക്കളുണ്ടെന്നത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. സ്വാമി മറ്റ് മഠങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നില്ല. മറ്റ് മഠങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മരണവുമായി ഒരു ബന്ധവും ഇല്ല. സ്ഥലത്ത് ഇല്ലാതിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയത്.

മഠം വളഞ്ഞ് പോലീസ്
കൊലപാതകമെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ മഠം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. മഠത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നില്ല. സ്വാമിയുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഹിരിയ്ട്ക്ക പോലീസാണ് സ്വാമിയുടെ മരണം അന്വേഷിക്കുന്നത്. ശരീരത്തില്‍ എങ്ങനെ വിഷം എത്തി എന്നതാണ് കണ്ടെത്തേണ്ടത്.

വധഭീഷണിയുണ്ടായിരുന്നു
വിശദ പരിശോധനയ്ക്കായി സ്വാമിയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വേണ്ടി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. മഠത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ച് പരിശോധിക്കും. അതിനിടെ സ്വാമിയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന് രവികിരണ്‍ മുരുടേശ്വര്‍ വെളിപ്പെടുത്തി. ശ്രീകൃഷ്ണ മഠത്തിലെ ചില ക്രമേക്കടുകള്‍ പുറത്ത് കൊണ്ടുവന്നതിന്റെ പേരിലായിരുന്നു വധഭീഷണി എന്നാണ് വെളിപ്പെടുത്തല്‍.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications