കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണക്കേസില്‍ പ്രമുഖ വ്യാപാരി ലളിത് ഗോയല്‍ അറസ്റ്റില്‍; അറസ്റ്റ് വിദേശത്തേക്ക് കടക്കുന്നതിനിടെ

Google Oneindia Malayalam News

ന്യൂ ഡല്‍ഹി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ഐആര്‍ഇഒയുടെ വൈസ് ചെയര്‍മാന്‍ ലളിത് ഗോയലിനെ കള്ളപ്പണകേസില്‍ ഇഡി അറസ്റ്റ് ചെയ്തു. ഗോയലിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇഡി പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച യുഎസിലേക്ക് പുറപ്പെടാനിരിക്കെ അദ്ദേഹത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്ന് ഒരു എന്‍ഫേഴ്‌സ് മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹം ഒളിച്ചടാന്‍ സാധ്യതയുള്ളതിനാലാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാനങ്ങളുടെ ജലവിഹിതത്തില്‍ തീരുമാനമാകട്ടെ, നദീസംയോജന റിപ്പോര്‍ട്ട് അതിന് ശേഷമെന്ന് അമിത് ഷാസംസ്ഥാനങ്ങളുടെ ജലവിഹിതത്തില്‍ തീരുമാനമാകട്ടെ, നദീസംയോജന റിപ്പോര്‍ട്ട് അതിന് ശേഷമെന്ന് അമിത് ഷാ

ഫോറിന്‍ എക്‌സ്‌ചേഞ്ചുമായി നിയമം ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 11 വര്‍ഷമായി ഐആര്‍ഇഒ കന്ുിനി അന്വേഷണത്തിലായിരുന്നു. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് വീട് വാങ്ങുന്നവരുടെ പണവും കൂടാതെ കമ്പിനി ഓഹരി ഉടമകളുടെ പണവും ഒരു ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയതായാണ് കമ്പിനിക്കെതിരെയുള്ള ആരോപണം. എന്നാല്‍ കമ്പിനിക്കെതിരെയുള്ള ഈ ആരോപണം അദ്ദേഹം നിഷേധിക്കുകയായിം നിയമം ലംഘിച്ച് വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും യുഎസിലേകക് കടക്കാന്‍ ശ്രമിക്കവെയാണ് അദ്ദേഹത്തെ ഇഡി പിടികൂടിയത്. പിന്നീട് ഇയാളെ ഇഡിയുടെ ചണ്ഡീഗഡിലെ ഓഫീലേക്ക് മാറ്റുകയായിരുന്നു.

12

എന്നാല്‍ ഇഡിയുടെ ചേദ്യം ചെയ്യലില്‍ നിന്നും ഇയാള്‍ ഒഴിഞ്ഞ്്മാറുന്ന സമീപനമാണെന്നാണ് ഇഡി പറയുന്നത്. അന്വേഷത്തിനും ചോദ്യം ചെയ്യലുകള്‍ക്ക്ും ഇയാള്‍ ഒതു തരത്തിലും സഹകരിക്കുന്നില്ലെന്നും ഇഡി പറഞ്ഞു. സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ പ്രശസ്തമായ രാജ്യങ്ങളില്‍ വിദേശത്ത് പണം നിക്ഷേപിക്കാന്‍ 29,000 ഓഫ്-ഷെല്‍ഫ് കമ്പനികള്‍ വെളിപ്പെടുത്തിയ 'പണ്ടോറ പേപ്പറുകളില്‍' പേരുള്ള ഇന്ത്യന്‍ പൗരത്വമുള്ള 380 വ്യക്തികളില്‍ ഒരാളാണ് ഗോയല്‍.
അസേതമയം മറ്റൊരു കേസില്‍ തായല്‍ ഗ്രൂപ്പ് ഓഫ് കമ്പിനിയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നാഗ്പൂരില്‍ സ്ഥിതി ചെയ്യുന്ന 483 കോടി വിലമതിക്കുന്ന മാള്‍ ഇഡി കണ്ട് കെട്ടിയിരുന്നു.

എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നത്: അതിലാര്‍ക്കാണ് പരാതി, വിമര്‍ശകരോട് മീര നന്ദന്‍എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നത്: അതിലാര്‍ക്കാണ് പരാതി, വിമര്‍ശകരോട് മീര നന്ദന്‍

ഈ മാള്‍ കെഎസ്എല്‍ ഇന്ഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പിനിയുടേതാണെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. തയാല്‍ ഗ്രൂപ്പ് ഓഫ് കമ്പിനിക്കെതിരെ സിബിഐ അന്വേണത്തില്‍ കുറ്റം കണ്ടെത്തിയതോടെയാണ് ഇവരുടെ അധീനതയില്‍പ്പെട്ട മാള്‍ ഇഡി കണ്ട്‌കെട്ടിയത്. ബാങ്ക് ഓഫ് ഇന്ത്യയുടെയും, ആന്ധ്രാ ബാങ്കിനെയും 524 കോടി പറ്റിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
lalith goyal real estate businessman arrested arested for money laundering case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X