കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിന്റെയും ശര്‍മയുടെയും അംഗത്വം റദ്ദാക്കി

Google Oneindia Malayalam News

ദില്ലി: കാലിത്തീറ്റ കുംഭകോണക്കേസില്‍ അഴിക്കുള്ളിലായ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും ജനതാദള്‍ യുനൈറ്റഡ് പ്രതിനിധിയായ ജഗദീഷ് ശര്‍മയുടെയും ലോകസഭാ അംഗത്വം റദ്ദാക്കി. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിക്കുന്ന എംപിമാരുടെയും എംഎല്‍എമാരുടെയും അംഗത്വം സ്വാഭാവികമായി റദ്ദാക്കപ്പെടണമെന്നായിരുന്നു രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവ്.

Lalu prasad Yadav

രാജ്യസഭയിലെ കോണ്‍ഗ്രസ് അംഗമായിരുന്ന റഷീദ് മസൂദിനാണ് ഇത്തരത്തില്‍ ആദ്യം സ്ഥാനം നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ലാലുവിനെതിരേയുള്ള വിധി പുറത്തുവന്നത്.

പതിനേഴ് വര്‍ഷം പഴക്കമുള്ള കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിക്ക് അഞ്ചുവര്‍ഷം തടവ് ശിക്ഷ ലഭിച്ചു. 1997ല്‍ തന്നെ അഴിമതിയില്‍ ലാലുവിന് പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ലാലു അധികാരത്തില്‍ നിന്നു മാറിനിന്നെങ്കിലും ഭാര്യ റാബ്രിയിലൂടെ ഭരണം നിയന്ത്രിച്ചു. കേസില്‍ മൊത്തം 57 കുറ്റാരോപിതരാണ് ഉണ്ടായിരുന്നത്.

English summary
Rashtriya Janata Dal chief Lalu Prasad and Janata Dal (United) leader Jagdish Sharma, convicted in a fodder scam case, were disqualified from the Lok Sabha on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X