ലാലുപ്രസാദിന്‍റെ ശിക്ഷാവിധി ഒക്ടോബര്‍ മൂന്നിന്
റാഞ്ചി: കലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന്റെ ശിക്ഷ ഒക്ടോബര്‍ മൂന്നിന് അറിയാം. കഴിഞ്ഞ ദിവസമാണ് കേസില്‍ ലാലു കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തിയത്. ലാലു ഉള്‍പ്പടെ 44 പ്രതികളാണ് കേസില്‍ ഉള്ളത്. റാഞ്ചിയിലെ ബിര്‍സ മുന്‍ഡ സെന്‍ട്രല്‍ ജയിലിലാണ് മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് ഇപ്പോള്‍. വീഡിയോ കണ്‍ഫന്‍സിലൂടെയാണ് കോടതി ലാലുവിന് ശിക്ഷ വിധിയ്ക്കുന്നത്.
അഴിമതിക്കേസില്‍ നാല് മുതല്‍ ഏഴ് വര്‍ഷം വരെ ലാലുപ്രസാദിന് ശിക്ഷ ലഭിയ്ക്കാം. ബീഹാറിലുള്‍പ്പെട്ടിരുന്ന വെസ്റ്റ് സിംഗ്ഭൂം ജില്ലയിലെ ചൈബാസ ട്രഷറിയില്‍ നിന്ന് മൃഗസംരക്ഷണവകുപ്പിന്റെ പേരില്‍ ലാലു ഉള്‍പ്പെടയുള്ളവര്‍ 37.7 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

ജൂലൈ 10ലെ സുപ്രീം കോടതി വിധി അനുസരിച്ച ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷയ്ക്ക് വിധിയ്ക്കുന്ന ജനപ്രതിനിധികളെ ആയോഗ്യരാക്കണം. ആ ഉത്തരവിന്‍ പ്രകാരം ലോക് സഭാ അംഗത്വം നഷ്ടമാവുകയും, ശിക്ഷ രണ്ട വര്‍ഷത്തില്‍ അധികമാണെങ്കില്‍ ആറ് വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനും ലാലുപ്രസാദ് യാദവിന് കഴിയില്ല.
ലാലു പ്രസാദ് നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി ആരായിരിയ്ക്കും ഇനി പാര്‍ട്ടിയെ നയിക്കുക എന്ന കാര്യത്തിലാണ്. ഇളയ മകനെ തന്റെ രാഷ്ട്രീയ അനന്തര അവകാശിയായി ഇദ്ദേഹം കണക്കാക്കിയിരുന്നു. ലാലു പ്രസാദിനൊപ്പം ജഗനാഥ് മിശ്ര, ജഗദീഷ് ശര്‍മ്മ എന്നിവരും കുറ്റക്കാരാണെന്ന് കോടി കണ്ടെത്തിയരുന്നു.
ലാലുപ്രസാദിന്റെ അഭാവത്തില്‍ താനും മകനും ചേര്‍ന്ന് ആര്‍ജെഡിയെ നയിക്കുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ റാബ്രി ദേവി പറഞ്ഞു. കോണ്‍ഗ്രസിനെ സോണിയയും രാഹുലും നയിക്കുന്നതെങ്ങനെയാണോ അതുപോലെ താനും മകനും ആര്‍ജെഡിയെ നയിക്കും എന്നായിരുന്ന റാബ്രിയുടെ പ്രസ്താവന.












Click it and Unblock the Notifications