Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നര വര്‍ഷത്തിന് ശേഷം ലാലു പ്രസാദിന് അത് സാധ്യമായി... തന്റെ ഭരണം 'ജംഗിള്‍ രാജ്' ആയിരുന്നില്ല

ദില്ലി: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ ആയിരുന്ന ലാലു പ്രസാദ് യാദവിന് കഴിഞ്ഞ മൂന്ന് വര്‍ഷം തന്റെ പാര്‍ട്ടിയുടെ സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ അതിന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. പക്ഷേ, രോഗബാധിതനായി ദില്ലിയില്‍ കഴിയുന്ന അദ്ദേഹത്തിന് പാര്‍ട്ടി ആസ്ഥാനത്ത് നേരിട്ടെത്തി അത് ചെയ്യാന്‍ സാധിച്ചില്ല. ഓണ്‍ലൈന്‍ വഴിയായിരുന്നു ഉദ്ഘാടനം. ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയത് ഒരുകാര്യമായിരുന്നു...

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

നീണ്ട 25 വര്‍ഷങ്ങള്‍

നീണ്ട 25 വര്‍ഷങ്ങള്‍

ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ജനതാദള്‍ എന്ന ആര്‍ജെഡി രൂപീകരിച്ചിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. ജയ് പ്രകാശ് നാരായണന്റെ ബിഹാര്‍ മൂന്നേറ്റത്തിസലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ ലാലു പിന്നീട് ജനതാ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായി. ഒടുവില്‍ കാലിത്തീറ്റ കുംഭകോണ കേസ് കോളിളക്കം സൃഷ്ടിച്ചപ്പോള്‍ ജനതാ പാര്‍ട്ടി വിട്ട് രാഷ്ട്രീയ ജനതാദള്‍ രൂപീകരിച്ചു. 1997 ല്‍ ആയിരുന്നു അത്.

ജംഗിള്‍ രാജ് ആയിരുന്നില്ല

ജംഗിള്‍ രാജ് ആയിരുന്നില്ല

എതിരാളികള്‍ പറയുന്നത് പോലെ, തന്റെ ഭരണകാലം 'ജംഗിള്‍ രാജ്' ആയിരുന്നില്ല എന്നായിരുന്നു ലാലു പ്രസാദ് യാദവ് ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നി പറഞ്ഞത്. അത് പാവങ്ങളുടെ ഭരണമായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പുകാലത്തും നിയമസഭാ തിരഞ്ഞെടുപ്പുകാലത്തും മുന്നിലുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

തളര്‍ത്താനാവില്ല

തളര്‍ത്താനാവില്ല

രാഷ്ട്രീയ എതിരാളികള്‍ക്ക് മുന്നില്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നും തോറ്റുപിന്‍മാറില്ലെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. മകന്‍ തേജസ്വി യാദവിനെ കുറിച്ചും പരാമര്‍ശിച്ചു. തേജസ്വി ഒരിക്കലും നിരാശപ്പെടുത്തരുതെന്നും ആര്‍ജെഡിയുടെ ഭാവി ഏറെ തിളക്കുള്ളതാണെന്നും രാജ്യത്തെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മരിച്ചുപോയേനെ

താന്‍ മരിച്ചുപോയേനെ

തേജസ്വി യാദവും റാബ്രി ദേവിയും ചേര്‍ന്ന് തന്നെ എയിംസിലേക്ക് മാറ്റിയില്ലായിരുന്നെങ്കില്‍, താന്‍ റാഞ്ചിയില്‍ കിടന്ന് മരിച്ചേനെ എന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത് ഉടന്‍ പട്‌നയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് പങ്കുവച്ചു.

നിതീഷിനെതിരെ

നിതീഷിനെതിരെ

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു ലാലു പ്രസാദ് യാദവ്. അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ് നിതീഷ് സര്‍ക്കാര്‍, കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദഹം പറഞ്ഞു. ഓരോ ദിവസവും ബിഹാറില്‍ ഏറ്റവും ചുരുങ്ങിയത് നാല് കൊലപാതകങ്ങളെങ്കിലും നടക്കുന്നു. ലക്ഷക്കണത്തിന് ആളുകള്‍ തൊഴില്‍ രഹിതരായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ ശിക്ഷ

ജയില്‍ ശിക്ഷ

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ഇപ്പോള്‍ ജാമ്യം നേടി പുറത്താണ്. ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും അധിക സമയവും അദ്ദേഹം റാഞ്ചിയിലെ ആശുപത്രിയില്‍ ആയിരുന്നു ചെലവഴിച്ചത്. ഏറ്റവും ഒടുവില്‍ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റി. നിലവില്‍ മകളും ആര്‍ജെഡിയുടെ രാജ്യസഭാ എംപിയും ആയ മിസ ഭാരതിയുടെ വസതിയിലാണ് അദ്ദേഹമുള്ളത്.

സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+