ഓക്‌സിജന്‍ ക്ഷാമം ദുരന്തമാകും, പാര്‍ലമെന്ററി കമ്മിറ്റിയുടെ മുന്നറിയിപ്പ്, കേന്ദ്രം കണ്ണടച്ചു
ദില്ലി: ഇന്ത്യന്‍ കൊവിഡ് കേസുകള്‍ കൂടിയതോടെ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് നേരിടുന്നത്. ആശുപത്രികള്‍ പലതും കപ്പാസിറ്റി പോലും വെട്ടിക്കുറച്ചിരിക്കുകയാണ് ഓക്‌സിജന്‍ ഇല്ലാത്തത് കാരണം. എന്നാല്‍ ഇത്തരമൊരു സാഹചര്യം ഉ ണ്ടാവുമെന്ന് ഇന്ത്യ മുമ്പേ മനസ്സിലാക്കിയിട്ടും കാര്യമായിട്ടുള്ള നടപടികള്‍ എടുത്തില്ലെന്നാണ് വ്യക്തമാകുന്നത്. പാര്‍ലമെന്ററി കമ്മിറ്റി നേരത്തെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രൊഫസര്‍ രാം ഗോപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയായിരുന്നു ഇത്. ഓക്‌സിജന്‍ സംബന്ധമായ പ്രശ്‌നങ്ങളും ആരോഗ്യ മേഖലയിലെ മറ്റ് കാര്യങ്ങളിലും ഇന്ത്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം കൊവിഡിനെ തടയാന്‍ സ്വീകരിച്ച നടപടികളെ ഈ കമ്മിറ്റി അഭിനന്ദിച്ചു. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഇവര്‍ ചൂണ്ടിക്കാട്ടി. ടെസ്റ്റിംഗ് കിറ്റുകളുടെ നിലവാരം, ഓക്‌സിജന്‍ പോലുള്ള അടിയന്തര കാര്യങ്ങള്‍, ആഭ്യന്തര വിപണിയിലെ ഉല്‍പ്പാനദങ്ങള്‍ എന്നിവയാണ് പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയത്. നിത്യേന 6900 മെട്രിക് ടണ്‍ ഓക്‌സിജനാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. പക്ഷേ ഇതുവരെ അത്രത്തോളം വേണ്ടി വന്നിട്ടില്ല. സെപ്റ്റംബറില്‍ മൂവായിരം മെട്രിക് ടണ്‍ ഓക്‌സിജനാണ് ആവശ്യമായി വന്നത്. ഇത് കൊവിഡ് കേസുകല്‍ വലിയ തോതില്‍ വര്‍ധിച്ച സമയമായിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 16ന് ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയ സെക്രട്ടറി കമ്മിറ്റിയെ അറിയിച്ചത്, കൊവിഡ് വരുന്നതിന് മുമ്പ് ആയിരം ടണ്ണായിരുന്നു ഉപയോഗിച്ചിരുന്നത് എന്നാണ്. ബാക്കിയുള്ള ആറായിരത്തോളം ടണ്‍ വ്യാവസായിക ഉപയോഗത്തിനുള്ളതായിരുന്നു. അതേസമയം ഓക്‌സിജന്‍ ആവശ്യത്തിന് എല്ലാ ആശുപത്രികളിലും ഉറപ്പാക്കണമെന്ന് ഈ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. വിലയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റിയോടും ഓക്‌സിജന്‍ സിലിണ്ടറിന്റെ വില വല്ലാതെ കൂടുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശിച്ചിരുന്നു.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍
ആവശ്യത്തിന് എല്ലാവര്‍ക്കും ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെന്ന് ഇവര്‍ ഉറപ്പുവരത്തണമെന്നും പാര്‍ലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നും, പരമാവധി വാക്‌സിന്‍ നിര്‍മാതാക്കളുമായി സഹകരിച്ച്, പലത തരത്തിലുള്ള വാക്‌സിനുകള്‍ ഇന്ത്യയ.ില്‍ ലഭ്യമാക്കാനും ശ്രമിക്കണമെന്നും, അതിലൂടെ കൊവിഡിന്റെ രണ്ടാം വരവിനെ തടയാനാവുമെന്നും ഇവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം ഐസിയു ബെഡുകള്‍ രാജ്യത്ത് വളരെ കുറവാണെന്നും, കൊവിഡ് ചികിത്സയ്ക്ക് അത് അത്യാവശ്യമാണെന്നും കമ്മിറ്റി പറയുന്നു. എകെ ആന്റണി അടക്കമുള്ള ഒമ്പത് രാജ്യസഭാ അംഗങ്ങള്‍ അടങ്ങുന്ന കമ്മിറ്റിയാണ് ഇത്തരം കാര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയത്.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു












Click it and Unblock the Notifications