Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്ര നിര്‍മാണം ഓര്‍ഡിനന്‍സ് വഴി സാധിക്കുമോ? ജസ്റ്റിസ് ചെലമേശ്വറിന്റെ മറുപടി ഇങ്ങനെ

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയോധ്യയിലെ രാമക്ഷേത്ര വിവാദം വീണ്ടും തലപൊക്കുന്നു. ആര്‍എസ്എസും ബിജെപിയും മറ്റു സംഘപരിവാര്‍ സംഘടനകളും വിഷയം സജീവമാക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആര്‍എസ്എസ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അതിന്റെ ഭാഗമായിട്ടാണ്.

ഈ സാഹചര്യത്തില്‍ ഉയരുന്ന ചോദ്യം ഇതാണ്... ഓര്‍ഡിനന്‍സ് വഴി രാമക്ഷേത്ര നിര്‍മാണത്തിന് കളമൊരുക്കാന്‍ ബിജെപിക്ക് സാധിക്കുമോ? പ്രത്യേകിച്ചും തര്‍ക്ക ഭൂമിയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വേളയില്‍? സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഈ വിഷയത്തില്‍ നല്‍കിയ മറുപടി സാധിക്കും എന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

നിയമം കൊണ്ടുവരാന്‍ സാധിക്കും

നിയമം കൊണ്ടുവരാന്‍ സാധിക്കും

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് നിയമം കൊണ്ടുവരാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറയുന്നു. മുമ്പ് പല സാഹചര്യങ്ങളിലും, സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ വൈകുന്ന വേളയില്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിട്ടുണ്ട്. സമാനമായ രീതി അയോധ്യ വിഷയത്തിലും സ്വീകരിക്കാന്‍ സാധിക്കുമെന്ന് ചെലമേശ്വര്‍ പറയുന്നു.

 ആര്‍എസ്എസ് ആവശ്യം

ആര്‍എസ്എസ് ആവശ്യം

അയോധ്യ വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നു എന്നത് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് തടസമല്ല എന്നാണ് ചെലമേശ്വറിന്റെ നിലപാട്. നിയമംവഴി രാമക്ഷേത്ര നിര്‍മാണം എളുപ്പമാക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചെലമേശ്വറിന്റെ അഭിപ്രായപ്രകടനമെന്നതും ശ്രദ്ധേയമാണ്.

ജസ്റ്റിസ് ചെലമേശ്വറിനെ അറിയില്ലേ

ജസ്റ്റിസ് ചെലമേശ്വറിനെ അറിയില്ലേ

കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ആള്‍ ഇന്ത്യ പ്രൊഫണല്‍സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സംവാദത്തിലാണ് ജസ്റ്റിസ് ചെലമേശ്വര്‍ വിഷയത്തില്‍ പ്രതികരിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിച്ച കോടതി നടപടികള്‍ നിര്‍ത്തിവച്ച് മാധ്യമങ്ങളെ കണ്ട നാല് സുപ്രീംകോടതി ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് ചെലമേശ്വര്‍.

ചോദ്യം ഇതാണ്

ചോദ്യം ഇതാണ്

അയോധ്യയിലെ വിവാദ ഭൂമിയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസില്‍ വിധി വന്നിട്ടില്ലാത്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോ എന്നതായിരുന്നു ചെലമേശ്വറിനോടുള്ള ചോദ്യം. അതേ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

സുപ്രീംകോടതി ചെയ്തത്

സുപ്രീംകോടതി ചെയ്തത്

കഴിഞ്ഞാഴ്ച അയോധ്യ കേസ് സുപ്രീംകോടതി പരിഗണിച്ചിരുന്നു. കേസില്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍ പ്രദേശ്് സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളുകയാണുണ്ടായത്. മാത്രമല്ല, കേസ് ജനുവരിയിലേക്ക് നീട്ടിവയ്ക്കുകയും ചെയ്തു. ഇതില്‍ നിരാശ പ്രകടിപ്പിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

വിധി മറികടക്കാന്‍

വിധി മറികടക്കാന്‍

കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ കര്‍ണാടക നിയമസഭ നിയമം പാസാക്കിയിരുന്നു. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്കിടയിലെ നദീജല തര്‍ക്കത്തിലും സമാനമായ നിയമനിര്‍മാണം നടന്നിട്ടുണ്ട്. രാമക്ഷേത്ര വിഷയത്തിലും സമാനമായ രീതിയില്‍ നിയമനിര്‍മാണം സാധിക്കുമെന്നും ചെലമേശ്വര്‍ പറഞ്ഞു.

അത്ര പ്രധാനമല്ല

അത്ര പ്രധാനമല്ല

അയോധ്യ കേസ് അത്ര പ്രധാനമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കേസ് ജനുവരിയിലേക്ക് മാറ്റിവച്ചത്. സുപ്രീംകോടതി ഹിന്ദുവികാരം മാനിച്ചില്ല എന്ന വികാരമാണ് രാജ്യത്തെ ഭൂരിപക്ഷത്തിനുണ്ടായതെന്നാണ് ആര്‍എസ്എസ് ഇതിനോട് പ്രതികരിച്ചത്. രാമക്ഷേത്ര നിര്‍മാണത്തിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.

പരിമിതിയുണ്ടെന്നും ഭയ്യാജി ജോഷി

പരിമിതിയുണ്ടെന്നും ഭയ്യാജി ജോഷി

രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടിവന്നാല്‍ 1992ല്‍ നടന്ന പോലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭയ്യാജി ജോഷി പറഞ്ഞു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടാണ് തങ്ങള്‍ വിട്ടുനില്‍ക്കുന്നത്. കോടതി പരിഗണനയിലുള്ള വിഷയത്തില്‍ പരിമിതികളുണ്ടെന്നും ഭയ്യാജി ജോഷി പറഞ്ഞു.

യോഗി അയോധ്യയിലേക്ക്

യോഗി അയോധ്യയിലേക്ക്

അതേസമയം, അയോധ്യ വിഷയം കൂടുതല്‍ സജീവമാക്കാനാണ് ബിജെപിയുടെ തീരുമാനം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപാവലിക്ക് അയോധ്യ സന്ദര്‍ശിക്കുന്നുണ്ട്. സുപ്രധാന പ്രഖ്യാപനം അന്നുണ്ടാകുമെന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന. രാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

 330 കോടി സര്‍ക്കാര്‍ ചെലവഴിക്കും

330 കോടി സര്‍ക്കാര്‍ ചെലവഴിക്കും

സരയൂ നദിക്കരയില്‍ രാമന്റെ 100 മീറ്റര്‍ ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 330 കോടി ചെലവിട്ടാണ് നിര്‍മാണം. അയോധ്യയ്ക്ക് സന്തോഷ വാര്‍ത്തയുമായി താന്‍ ഉടനെ വരുമെന്ന് യോഗി കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട പ്രഖ്യാപനമാണോ അതല്ല, പ്രതിമ നിര്‍മാണമാണോ യോഗി പ്രഖ്യാപിക്കുക എന്നറിയാന്‍ ഈ മാസം ആറ് വരെ കാത്തിരിക്കണം.

കോടതിയിലെ വിഷയം

കോടതിയിലെ വിഷയം

അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി ഭാഗിച്ച് അലഹാബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. ഒരു ഭാഗം സുന്നി വഖഫ് ബോര്‍ഡിനും മറ്റു രണ്ടു ഭാഗങ്ങള്‍ നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കുമായി വീതിക്കുകയാണ് കോടതി ചെയ്തത്. ഈ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസ് ജനുവരിയില്‍ പരിഗണിക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+