കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സിനിമാ നിര്‍മാതാവില്‍ നിന്നും കൈക്കൂലി വാങ്ങി; അഭിഭാഷകനെതിരെ അന്വേഷണം

Google Oneindia Malayalam News

കൊച്ചി: ഹൈക്കോടതി ജഡ്ജിക്ക് നല്‍കാന്‍ എന്ന പേരില്‍ കക്ഷിയില്‍ നിന്ന് കൈക്കൂലി വാങ്ങി അഭിഭാഷകന്‍. തന്റെ കക്ഷിയായ ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട സിനിമാ നിര്‍മാതാവില്‍ നിന്നും ആണ് അഭിഭാഷകന്‍ കൈക്കൂലി വാങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ അഭിഭാഷകനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ മുതിര്‍ന്ന ഭാരവാഹിക്കെതിരെ ആണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ആണ് ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതി രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഡി ജി പി ആണ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന അഭിഭാഷകരും ചേര്‍ന്നാണ് അന്വേഷണം നടത്തേണ്ട കാര്യത്തില്‍ തീരുമാനമെടുത്തത്.

ASDDA

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ഭാരവാഹിയായ അഭിഭാഷകനെതിരെ കൈക്കൂലി ഇടപാടില്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ രംഗത്തെത്തിയിരുന്നു. ഇയാളുടെ കക്ഷിയായ സിനിമാ നിര്‍മാതാവിന് എതിരെ കഴിഞ്ഞ വര്‍ഷം അതായത് 2022 ല്‍ എറണാകുളം പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് സിനിമാ നിര്‍മാതാവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.

രാഷ്ട്രപതിയുടെ ഏത് നോമിനിയായാലും കൊള്ളാം, തമിഴരുടെ വികാരം വ്രണപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല; കനിമൊഴിരാഷ്ട്രപതിയുടെ ഏത് നോമിനിയായാലും കൊള്ളാം, തമിഴരുടെ വികാരം വ്രണപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ല; കനിമൊഴി

നിര്‍മാതാവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജഡ്ജിക്ക് നല്‍കാന്‍ എന്ന പേരില്‍ ഇയാളില്‍ നിന്നും 25 ലക്ഷം രൂപയോളം വാങ്ങി എന്നാണ് ആരോപണം. ഇത് ശ്രദ്ധയില്‍പ്പെട്ട ജഡ്ജി തന്നെ ആണ് സംഭവം പരിശോധിക്കാനും ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിജിലന്‍സ് രജിസ്ട്രാറോട് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ വിഷയം പരിശോധിക്കുകയും ചെയ്യുകയായിരുന്നു.

ആഷിഖ് അബുവില്‍ നിന്ന് എന്ത് പഠിക്കാനാണ്..? എന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടി; അടൂര്‍ ഗോപാലകൃഷ്ണന്‍ആഷിഖ് അബുവില്‍ നിന്ന് എന്ത് പഠിക്കാനാണ്..? എന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടി; അടൂര്‍ ഗോപാലകൃഷ്ണന്‍

വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പ്രാഥമിക അന്വേഷണം നടത്തേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രാഥമിക അന്വേഷണത്തിനായി ഡി ജി പിക്ക് ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷകന് എതിരെ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് ഡി ജി പി നിര്‍ദേശിച്ചു.

'ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം... തെളിവില്ലാതെ മുദ്രകുത്തരുത്; പിന്തുണച്ച് വീണ്ടും അടൂര്‍'ദിലീപ് നിരപരാധിയാണെന്നാണ് എന്റെ വിശ്വാസം... തെളിവില്ലാതെ മുദ്രകുത്തരുത്; പിന്തുണച്ച് വീണ്ടും അടൂര്‍

അഭിഭാഷകന് എതിരെ പ്രാഥമിക അന്വേഷണം നടത്തി ആരോപണത്തില്‍ സത്യമുണ്ട് എന്ന് തെളിഞ്ഞാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസുമായി മുന്നോട്ട് പോകാന്‍ ആണ് കൊച്ചി സിറ്റി പൊലീസിന്റെ നീക്കം എന്നാണ് അറിയാന്‍ കഴിയുന്നത്.

English summary
lawyer ask bribe from film producer in the name of high court judge; Investigation starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X