• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്ക് കിടിലന്‍ പണിയുമായി കോണ്‍ഗ്രസ്; 5 ല്‍ വിജയം ഉറപ്പ്, ആറാമത്തെ സീറ്റിലും സ്ഥാനാര്‍ത്ഥി വരും

മുംബൈ: നിയമസഭാംഗമെന്ന നിലയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്ക് അരങ്ങേറ്റം കുറിക്കാനുള്ള അവസരമാണ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അവസരം ഒരുക്കുന്നത്. കൂടാതെ ഒമ്പത് സീറ്റുകളിലേക്കും മത്സരം നടക്കുമോ എന്നത് സംബന്ധിച്ചും അവ്യക്ത നിലനില്‍ക്കുന്നുണ്ട്.

ഒമ്പത് ഒഴിവുകളിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്നവരെ എതിരില്ലാതെ തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് സംസ്ഥാനത്തെ ഒരു കോൺഗ്രസ് നേതാവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, ഒരു മത്സരത്തിന്റെ സാഹചര്യം ഉണ്ടായാൽ, കൗൺസിൽ തിരഞ്ഞെടുപ്പിനായി നിയമസഭയിലെ 288 എം‌എൽ‌എമാരും വോട്ട് രേഖപ്പെടുത്താൻ മുംബൈയിൽ വരേണ്ടിവരും.

നേരത്തെ

നേരത്തെ

ലോക്ക്ഡ ഡൗൺ മെയ് 17 ന് അപ്പുറത്തേക്ക് നീട്ടുകയാണെങ്കിൽ, എം‌എൽ‌എമാർക്ക് മുംബൈയിലേക്ക് വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കും. മത്സരം ഒഴിവാക്കുന്നതിനായി എല്ലാ പാർട്ടികളും തീരുമാനമെടുക്കേണ്ടിവരുമെന്നും ആ ദിശയിലേക്കുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പ്രമുഖ കോൺഗ്രസ് നേതാവ് പറഞ്ഞു.

ചര്‍ച്ച

ചര്‍ച്ച

അതിനിടെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലസാഹേബ് തോറാത്ത് എൻസിപി മേധാവി ശരദ് പവാറിനെ ചൊവ്വാഴ്ച സന്ദർശിച്ച് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്. പിന്നീട്, മുഖ്യമന്ത്രി താക്കറെ ഉൾപ്പെടെയുള്ള മഹാരാഷ്ട്ര വികാസ് അഘാഡി (ശിവസേന, എൻ‌സി‌പി, കോൺഗ്രസ് എന്നിവരടങ്ങുന്ന) നേതാക്കളും യോഗം ചേർന്നു.

മത്സരം ആറ് സീറ്റില്‍

മത്സരം ആറ് സീറ്റില്‍

സഖ്യകക്ഷികളെ ആറു സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ബലാസാഹേബ് തൊറാത്ത് വ്യക്തമാക്കിയത് ഒരോ പാര്‍ട്ടിയില്‍ നിന്നും രണ്ട് വീതം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

നാല് സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ പ്രതിപക്ഷമായ ബിജെപിയും ഉറച്ച് നില്‍ക്കുകയാണ്.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

ആറ് സീറ്റുകളില്‍ മത്സരിക്കാന്‍ സര്‍ക്കാര്‍ പക്ഷം തീരുമാനിച്ചാല്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ ഉയരുന്നുവരുന്നത്. മഹാവികാസ് അഘാഡി പക്ഷത്ത് ശിവസേന-2, എന്‍സിപി-2, കോണ്‍ഗ്രസ് -2 എന്നിങ്ങനെയാവും സീറ്റ് വിഭജനം.

ഇതില്‍ ശിവസേനയുടേയും എന്‍സിപിയുടേയും രണ്ട് അംഗങ്ങളും കോണ്‍ഗ്രസിന്‍റെ ഒരു അംഗത്വത്തിന്‍റേയും വിജയം ഉറപ്പാണ്.

പ്രതിസന്ധിയിലാക്കുക

പ്രതിസന്ധിയിലാക്കുക

വിജയം ഉറപ്പിക്കാനായിട്ടില്ലെങ്കിലും ബിജെപിയെ പ്രതിസന്ധിയിലാക്കുക എന്ന തന്ത്രത്തിന്‍റെ ഭാഗമായാണ് ആറാമത്തെ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 29 വോട്ടുകളാണ് വേണ്ടത്. ഈ നില വെച്ച് പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ പക്ഷത്ത് 5 എന്നത് പോലെ ബിജെപി പക്ഷത്ത് 3 സീറ്റുകളിലാണ് വിജയം ഉറപ്പുള്ളത്.

സര്‍ക്കാര്‍ പക്ഷത്ത്

സര്‍ക്കാര്‍ പക്ഷത്ത്

169 അംഗങ്ങളാണ് സര്‍ക്കാര്‍ പക്ഷത്ത് ഉള്ളത്. 145 വോട്ടുകള്‍ ആദ്യ അഞ്ച് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വേണം. 24 വോട്ടുകള്‍ ശേഷിക്കുന്നുണ്ടെങ്കിലും ആറാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ 5 വോട്ടുകളുടെ കുറവുണ്ട്. പ്രതിപക്ഷത്ത് ബിജെപിയുടെ കൂടെ 115 പേരാണ് ഉള്ളത് (ബിജെപി 105, സ്വതന്ത്രര്‍ 8, ആര്‍എസ്പി 1, ജെഎസ്എസ് 1). 87 വോട്ടുകള്‍ ഉപയോഗപ്പെടുത്തി 3 സ്ഥാനാര്‍ത്ഥികളെ അവര്‍ക്കും വിജയിപ്പിക്കാന്‍ സാധിക്കും.

 1 വോട്ട് കുറവ്

1 വോട്ട് കുറവ്

ബാക്കി വരുന്നത് 28 വോട്ടാണ്. അതായത് നാലാമത്തെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നത് 1 വോട്ട് കുറവ്. എഐഎംഐഎം 1, സിപിഎം 1, എംഎന്‍സ് 1 എന്നിവരും മഹാരാഷ്ട്ര നിയമസഭയിലുണ്ട്. ഇവരുടേയും ബിജെപിയുടെ പക്ഷത്ത് നിന്ന് ഏതെങ്കിലും 2 ക്രോസ് വോട്ടുകള്‍ ലഭിക്കുകയും ചെയ്താല്‍ രണ്ടാമത്തെ സീറ്റിലും കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാം.

എംഎന്‍സ്

എംഎന്‍സ്

ഇതോടെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ഒരോ വോട്ടും അതീവ പ്രധാന്യമുള്ളതായി മാറും. അതേസമയം, വോട്ടുകള്‍ കൃത്യമായി ഉറപ്പിക്കുന്നതിനോടൊപ്പം എംഎന്‍സ് പിന്തുണ കൂടി ലഭിച്ചാല്‍ ബിജെപിക്ക് ഈ വെല്ലുവിളി മറികടക്കാം. എന്നാല്‍ ബിജെപിക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് എംഎന്‍സ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

സ്ഥാനാര്‍ത്ഥി ചര്‍ച്ച

സ്ഥാനാര്‍ത്ഥി ചര്‍ച്ച

അതേസമയം, ഇരുപക്ഷത്തും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമാണ്. ദ്ധവ് താക്കറെ ആയിരിക്കും ശിവസനേയുടെ ഒരു സ്ഥാനാര്‍ത്ഥി എന്ന കാര്യം ഉറപ്പാണ്. നീലം ഖോരെ ശിവസേനയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റില്‍ മുസ്ലിം ന്യൂനപക്ഷത്ത് നിന്നുള്ള പ്രമുഖ നേതാവായ നസീം ഖാനെ മത്സരിപ്പിക്കാനാണ് തീരുമാനം.

കോണ്‍ഗ്രസില്‍

കോണ്‍ഗ്രസില്‍

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 400 വോട്ടിന് പരാജയപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. പുനഃസംഘടനയുണ്ടായാല്‍ മന്ത്രിസഭയില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ് നീസം ഖാന്‍. മുന്‍ മന്ത്രിമാരായ അനീസ് അഹമ്മദ് , മുസഫര്‍ ഹുസൈന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്ന് വന്നിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന് നസീം ഖാനിലായിരുന്നു താല്‍പര്യം

എന്‍സിപി

എന്‍സിപി

ശിവാജി റാവു ഗാജ്റെ, അദിതി നല്‍വാഡെ എന്നിവര്‍ക്കാണ് എന്‍സിപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കം. നേരത്തെ ഗാർജെയും നല്‍വാഡയേയും ഗവര്‍ണ്ണറുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നാമനിര്‍ദ്ദേശം ചെയ്തിരുന്നെങ്കിലും ഗവര്‍ണ്ണര്‍ തള്ളുകയായിരുന്നു. മഹേഷ് തപേസ്, ശശികാന്ത് ഷിൻഡെ എന്നിവരുടെ പേരും എന്‍സിപിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

ബിജെപി

ബിജെപി

ഏകനാഥ് ഖാദ്സെ, പങ്കജ മുണ്ടെ എന്നിവര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാവുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. വിനോദ് താവ്‌ഡെ, ചന്ദ്രശേഖർ ബവാങ്കുലെ, ഹർഷവർധൻ പാട്ടീൽ രഞ്ജിത്സിങ് മോഹിത് പാട്ടീൽ, മുന്ന മഹാദിക് എന്നിവരുടെ പേരും പരഗണനാ പട്ടികയിലുണ്ട്.

വിമതര്‍ക്ക് പണി പാളിയോ..? കോണ്‍ഗ്രസ് വിട്ട പലര്‍ക്കും ബിജെപി മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചേക്കില്ല

English summary
MVA allies have decided field six candidates says Thorat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X