കേന്ദ്ര സര്‍ക്കാറിനെതിരെ സെപ്തംബര്‍ 9ന് എല്‍ഡിഎഫിന്റെ ജനകീയ പ്രക്ഷോഭം
തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭവുമായി സിപിഎം. സെപ്തംബര്‍ 9ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ക്കെതിരായ ജനകീയ പ്രതിഷേധം വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്തെ ആയിരക്കണക്കിന് കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തുക, ജനകീയ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കാതെ പാര്‍ലമെന്റിനെ നിശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായി നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ജനകീയ പ്രതിഷേധത്തിനാണ് സിപിഐ എം ക്രേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ളത്.

കോവിഡ് മഹാമാരി മറയാക്കി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കോര്‍പറേറ്റുവല്‍ക്കരണത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരായ ശക്തമായ പ്രതിഷേധം ജനകീയ പ്രതിഷേധത്തില്‍ ഉയരണം. തൊഴിലും ഉപജീവനമാര്‍ഗവും നഷ്ടമായി ദുരിതത്തില്‍ കഴിയുന്ന രാജ്യത്തെ കോടിക്കണക്കിനായ സാധാരണക്കാര്‍ക്കുമേല്‍ വീണ്ടും ഭാരം കയറ്റുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.
എതിര്‍പ്പുകള്‍ ഉയരുമ്പോള്‍ രാജ്യദ്രോഹക്കുറ്റമടക്കമുള്ള ആയുധങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭീഷണിപ്പെടുത്തുന്നു. കടലും ആകാശവും മണ്ണുമെല്ലാം കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുകയാണ് ക്രേന്ദ്രം. പാര്‍ലമെന്റില്‍ പോലും തന്നിഷ്ടം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനാധിപത്യ അവകാശങ്ങളെ നോക്കുകുത്തിയാക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്നും ബഹുജനങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും സിപിഐ എം സംസ്ഥാന സ്രെകട്ടേറിയറ്റ് അറിയിച്ചു.
വീണ്ടും ആരാധകരെ ഞെട്ടിച്ച് സംയുക്ത മേനോന്‍; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം
Recommended Video
അതേസമയം കർഷകർ പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുവാൻ പാർടി പ്രവർത്തകരോട് സിപിഎം ആവശ്യപ്പെടുകയും ചെയ്തു. കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കർഷകർ നടത്തുന്ന ഐതിഹാസികമായ സമരം പത്താം മാസത്തിലും തുടരുകയാണ്. അഞ്ഞൂറിലധികം കർഷകർ രക്തസാക്ഷികളായ ഈ സമരം പല മാർഗങ്ങളിലൂടെയും തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചെങ്കിലും അതൊക്കെയും വൃഥാവിലായി. ഒരു ചർച്ചക്കും തയ്യാറല്ലെന്ന് പറഞ്ഞ കേന്ദ്രസർക്കാർ നിരവധി തവണ കർഷകരുമായി ചർച്ച നടത്താൻ നിർബന്ധിതരായി. എന്നാൽ കർഷകരുന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന നിർബന്ധബുദ്ധിയാണ് കേന്ദ്രം ഇപ്പോഴും പ്രകടിപ്പിക്കുന്നത്.
സർക്കാരിന്റെ പിടിവാശിയെ അപലപിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്നും, മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും, നാഷണൽ മോണട്ടൈസേഷൻ പൈപ്പ്ലൈൻ (എം.എൻ.പി) ഉപേക്ഷിക്കണമെന്നും, തൊഴിൽ നിയമങ്ങൾ പിൻവലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.












Click it and Unblock the Notifications