Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതാക്കൾ ബിജെപിയിൽ ചേർന്നു; ഹിമാചലിലെ ആം ആദ്മി പിരിച്ചുവിട്ടു

ഷിംല; മുതിർന്ന നേതാക്കളിൽ പലരും ബിജെപിയിൽ ചേർന്നതിനാൽ ഹിമാചൽ പ്രദേശിലെ യൂണിറ്റ് പിരിച്ചുവിട്ടതായി ആം ആദ്മി പാർട്ടി. തിങ്കളാഴ്ചയാണ് യൂണിറ്റ് പിരിച്ചുവിട്ടത്. ആം ആദ്മി പാർട്ടിയുടെ ഹിമാചൽ പ്രദേശിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിൻ ആണ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതായി അറിയിച്ചത്. ട്വിറ്റർ വഴിയായിരുന്നു ജെയിൻ ഈ വിവരം പുറത്ത് വിട്ടത്.

"ഹിമാചൽ പ്രദേശിലെ ആം ആദ്മി പാർട്ടി സംസ്ഥാന പ്രവർത്തക സമിതി പിരിച്ചുവിട്ടു. പുതിയ സംസ്ഥാന വർക്കിംഗ് കമ്മിറ്റി വീണ്ടും പുനഃസംഘടിപ്പിക്കും," ജെയിൻ ട്വീറ്റ് ചെയ്തു. പിന്നാലെ സംസ്ഥാന ഘടകം പിരിച്ചുവിട്ടതായി എഎപി പത്രക്കുറിപ്പും പുറത്തിറക്കി. അസംബ്ലികളുടെ യൂണിറ്റുകൾ അതേപടി പ്രവർത്തിക്കുന്നത് തുടരും. വൈകാതെ ഒരു സ്ട്രിംഗ് ഓർഗനൈസേഷൻ രൂപീകരിക്കും എന്ന് ആപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

 aaphimachalpradhesh

ഷിംലയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ റോഡ്‌ഷോയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് അനൂപ് കേസരിയും സംഘടനാ സെക്രട്ടറിയും ബിജെപിയിൽ ചേർന്നതായി അറിയിച്ചത്. പിന്നാലെ എഎപിയുടെ വനിതാ വിഭാഗം മേധാവി മംമ്ത താക്കൂറും മറ്റ് അഞ്ച് ഭാരവാഹികളും ന്യൂഡൽഹിയിലെ ഓഫീസിൽ എത്തി ബിജെപിയിൽ ചേർന്നു. എഎപിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റ് സോണിയ ബിന്ദാൽ, സംഗീത, ഡി കെ ശർമ, ആം ആദ്മി പാർട്ടിയുടെ വ്യവസായ വിഭാഗം വൈസ് പ്രസിഡന്റ്, സോഷ്യൽ മീഡിയ വൈസ് പ്രസിഡന്റ് ആശിഷ് കുമാർ എന്നിവരും ബിജെപിയിൽ ചേർന്നവരിൽ ഉൾപ്പെടുന്നു.

വരും ദിവസങ്ങളിൽ കൂടുതൽ എഎപി നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. മന്ത്രി തന്നെയാണ് ഈ നേതാക്കളെ ബിജെപിയിൽ എത്തിച്ചതിന്റെ സൂത്രധാരൻ എന്നാണ് സൂചന. മുഖ്യമന്ത്രി ജയ് റാമിന്റെ തട്ടകമായ മാണ്ഡിയിൽ നിന്നാണ് എഎപി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഏപ്രിൽ 6 ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചേർന്ന് ഇവിടെ റോഡ് ഷോ നടത്തിയിരുന്നു. ഈ വർഷം അവസാനത്തോടെയാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേ സമയം ഷിംല മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+