യുപിയില്‍ ചരിത്രം കുറിച്ച് ലീഗ്: കോര്‍പ്പറേന്‍ തിരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാനാർത്ഥിക്ക് വിജയം
യുപി തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം കരസ്ഥമാക്കി മുസ്ലീം ലീഗും. മീററ്റ് കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ലീഗ് സ്ഥാനാർത്ഥിയായ റിസ്വാൻ അന്‍സാരി വിജയിച്ച് കയറിയത്. അസുദുദ്ധീന്‍ ഒവൈസിയുടെ എ ഐ എം ഐ എം ആയിരുന്ന മുഖ്യ എതിരാളിയെങ്കിലും 400 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയുടെ വിജയം. പാർട്ടി ചിഹ്നമായ കോണി അടയളാത്തില്‍ തന്നെയായിരുന്നു സ്ഥാനാർത്ഥിയുടെ മത്സരം.
അതേസമയം, മീററ്റിലെ മറ്റ് ചില മറ്റ് വാർഡുകളിലും പാർട്ടി മത്സരിച്ചിരുന്നുവെന്നും എല്ലാവരും നല്ല പ്രകടനം നടത്തിയിട്ടുണ്ടെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...
ബി ജെ പി, സമാജ് വാദി പാർട്ടി, ബി എസ് പി, എം ഐ എം അങ്ങനെ പ്രധാനപ്പെട്ട പാർട്ടികളൊക്കെ ശക്തമായി മത്സര രംഗത്തുണ്ടായിരുന്നു. പണവും അധികാരവും സ്വാധീനവും ഉള്ള സ്ഥാനാർത്ഥികൾ. മുഖ്യധാരയിലെ കരുത്തൻമാരെ പാർട്ടി ചിഹ്നത്തിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി നേരിട്ടത്.

മീററ്റ് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായിരുന്ന അഡ്വ: ഇക്ബാൽ അഹമ്മദിൻ്റെ നഗരമാണ്. സംസ്ഥാനത്തെ പാർട്ടി ജന:സെക്രട്ടറി ഉവെസ് അഹമ്മദാണ് ഇപ്പോൾ നഗരത്തിലെ പ്രധാന നേതാവ്. നല്ല തയ്യാറെടുപ്പു നടത്തിയാണ് പാർട്ടി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും സജീവമായി ഇടപെട്ടു.
കഴിഞ്ഞ വർഷം അവസാനം മീറ്ററ്റിൽ വച്ച് നടന്ന ടി പി അഷ്റഫലി ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് സംസ്ഥാന കൺവഷനിലെ പങ്കാളിത്തമായിരുന്നു ആദ്യ പ്രതീക്ഷ.. ചെറിയ അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന അഡ്വ: വി കെ ഫൈസൽ ബാബു സുഖം പ്രാപിച്ചതോടെ ഞങ്ങൾ രണ്ടാമതും മീററ്റിലെത്തി. യൂത്ത് ലീഗ് നേതാക്കളെ വിളിച്ച് കൂട്ടി തയ്യാറെടുപ്പുകൾ സജീവമാക്കി. സംസ്ഥാന യൂത്ത് ലീഗ് പ്രസിഡണ്ട് സർഫറാസ് അഹമ്മദ്, ജന: സെക്രട്ടറി മുഹമ്മദ് സുബൈർ എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ മീററ്റ് മുസ്ലിം ലീഗിന് ഉറച്ച പിന്തുണ നൽകി.
റമളാൻ അവസാനം പൊടുന്നനെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. മെയ് 6 ന് പാർട്ടി നിർദ്ദേശപ്രകാരം ദേശീയ യൂത്ത് ലീഗ് പ്രസിഡണ്ട് ആസിഫ് അൻസാരിയോടൊപ്പം മീററ്റിലെത്തി. സി കെ ഷാകിറും, ഫൈസൽ ഗൂഡല്ലൂരും കൂടെയുണ്ടായിരുന്നു. പ്രതീക്ഷയുണ്ടെന്ന് പാർട്ടിയെ ബോധ്യപ്പെടുത്തി.സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി ,ഇ റ്റി മുഹമ്മദ് ബഷീർ എന്നിവരോട് സാഹചര്യങ്ങൾ കൃത്യമായി വിശദീകരിച്ചു. ഖുർറം അനീസ് ഉമറും മീററ്റിലെത്തി പ്രവർത്തനങ്ങൾക്ക്.
സ്ഥാനാർത്ഥികളെല്ലാം സാധാരണക്കാരാണെന്നും നേതാക്കളോട് പറഞ്ഞിരുന്നു. പരിഹരിക്കാം എന്ന ഉറപ്പ് നൽകിയത് പാർട്ടി ജന:സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബാണ്. അടിയന്തിരമായി അദ്ദേഹം സാധ്യമായ സഹായം എത്തിച്ച് നൽകി. സ്ഥാനാർത്ഥികളോട് അദ്ദേഹം നേരിട്ട് സംസാരിച്ചു. സി കെ സുബൈർ, ഫൈസൽ ബാബു, റ്റി പി അഷ്റഫലി എന്നിവർ കാര്യങ്ങൾ ഏകോപിപ്പിച്ചു..
ആവേശകരമായിരുന്ന ക്യാമ്പയിൻ.. മുസ്ലിം മേഖലകളിൽ എം ഐ എം ആയിരുന്നു മുഖ്യ എതിരാളി.. വർത്തമാനകാല ഉത്തരേന്ത്യയിലെ മുസ്ലിം രാഷ്ട്രീയ ഭൂപടത്തിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഉവൈസിയുടെ താരമൂല്യമായിരുന്നു അവരുടെ പ്രധാന ആയുധം. നമ്മുടെ പ്രവർത്തകർ വീറോടെ തന്നെ പൊതുതി. പൗരത്വ നിയമ കേസ്, ആരാധനാലയ സംരക്ഷണ നിയമം, പൗരത്വ സമര രക്തസാക്ഷികൾക്കും ആൾക്കൂട്ട ഹത്യയിലെ ഇരകൾക്കും വേണ്ടി നടത്തിയ ഇടപെടലുകൾ,... ന്യൂനപക്ഷ അവകാശ സംരക്ഷണത്തിൽ മുസ്ലിം ലീഗിൻ്റെ പങ്ക് കൃത്യമായി നമ്മൾ വിശദീകരിച്ചു. കോർണർ യോഗങ്ങളും പൊതു സമ്മേളനങ്ങളും സംഘടിപ്പിച്ചു.

മീററ്റിലെ പാർട്ടി നേതാക്കൾ... നിസ്വാർത്ഥരായ പ്രവർത്തകർ. അടിയന്തിര ഘട്ടത്തിൽ അവർക്ക് ഉറച്ച പിന്തുണ നൽകിയ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്, പലവട്ടം യു പി യിൽ ഓടിയെത്തിയ ഇ റ്റി മുഹമ്മദ് ബഷീർ, വഹാബ് സാഹിബ്, ഖുർറം അനീസ് ഉമർ, പൗരത്വ സമര രക്തസാക്ഷികൾക്കു വേണ്ടിയും ആൾക്കൂട്ട ഭീകരതക്കെതിരെയും നിരന്തരം ഇടപെട്ട സി കെ സുബൈർ സാഹിബ്. പിന്നെ ആസിഫ് അൻസാരിയും, അഡ്വ: വി കെ ഫൈസൽ ബാബുവും, ടി പി അഷ്റഫലിയും ഒക്കെ നയിക്കുന്ന യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ടീം വർക്കും.. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രോത്സാഹനവും.
ഒടുവിൽ നമ്മളത് നേടിയിരിക്കുന്നു. വലിയ വലിയ വിജയങ്ങളിലേക്കുള്ള ഒരു വിപ്ലവകരമായ ചുവടുവയ്പ്.. ചെറിയ സഹായങ്ങൾ നൽകിയവർക്ക് നന്ദി.. ഈ ചരിത്രനേട്ടത്തിനു വേണ്ടിയുള്ള കഠിനാധ്വാനത്തിൽ സഹപ്രവർത്തകരോടൊപ്പം എളിയ പങ്കുവഹിക്കാനായതിൽ വലിയ അഭിമാനം. മീററ്റിലെ ചില മറ്റ് വാർഡുകളിലും പാർട്ടി മത്സരിച്ചിരുന്നു.. എല്ലാവരും നല്ല പ്രകടനം നടത്തിയിട്ടുണ്ട്.. കാൺപൂരിലും നല്ല വോട്ട് നേടിയിട്ടുണ്ട്.. എം പി കോയ സാഹിബ് ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു. പ്രിയപ്പെട്ട പ്രസ്ഥാനത്തിന് ഇനിയും വലിയ വിജയങ്ങളുണ്ടാകട്ടെ. നിസ്വരായ ഒരു ജനതയെ മുസ്ലിം ലീഗ് രാഷ്ട്രീയം സനാഥരാക്കട്ടെ.. നമുക്ക് യാത്രകളും ശ്രമങ്ങളും സമരങ്ങളും തുടരാം..












Click it and Unblock the Notifications