കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30ന് ദേശീയ വാഹന പണിമുടക്ക്

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : ഏപ്രില്‍ 30ന് 24 മണിക്കൂര്‍ ദേശീയ വാഹന പണിമുടക്ക്. ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.

പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന റോഡ് ഗതാഗത സുരക്ഷാബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. കേരളത്തില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, ടി.യു.സി.ഐ, എച്ച്.എം.എസ് തുടങ്ങിയ സംഘടനകളും സ്വതന്ത്ര യൂണിയനുകളും പണിമുടക്കില്‍ പങ്കു ചേരും.

strike.jpg -Properties

ഗതാഗതമേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് പുതിയ ബില്‍. ഒരു അതോറിറ്റിക്കുകീഴില്‍ മോട്ടോര്‍വാഹനമേഖലയെ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. റോഡപകടങ്ങള്‍ക്കും ഗതാഗത നിയമലംഘനത്തിനും കടുത്ത ശിക്ഷയും വലിയ പിഴയുമാണു ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നത്

24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പണിമുടക്കില്‍ നിന്നും പാല്‍, പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. 30ന് മോട്ടോര്‍തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് വന്‍ വിജയമാക്കണമെന്ന് സംയുക്തസമരസമിതി നേതാക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

English summary
Protesting against the alleged terror tactics of the ruling Trinamool Congress in the civic polls, the Left Front and six Central trade unions have called a general strike on April 30.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X