മൈസൂരിലെ ഇൻഫോസിസിൽ പുള്ളിപ്പുലി; ജീവനക്കാർക്ക് വർക് ഫ്രം ഹോം, ട്രെയിനികൾക്ക് അവധി
മൈസൂർ: മൈസൂരിലെ ഇൻഫോസിസ് ക്യാംപസിൽ പുലിയെ കണ്ടതായി റിപ്പോർട്ടുകൾ. ജീവനക്കാർക്ക് ചൊവ്വാഴ്ച വർക്ക് ഫ്രം ഹോം നൽകുകയും ചെയ്തു. മൈസൂർ ഡി സി ക്യാംപസിൽ ഒരുി വന്യ മൃഗത്തെ കണ്ടിട്ടുണ്ടെന്നും ടാസ്ക് ഫോഴ്സിന്റെ സഹകരണത്തോടെ ക്യാംപസിൽ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇന്ന് വീട്ടിൽ ജോലി ചെയ്യാൻ ജീവനക്കാരോട് അഭ്യർത്ഥിക്കുന്നതായും ക്യാംപസിനകത്ത് ആരെയും അനുവദിക്കരുതെന്ന് സുരക്ഷാ ടീമിന് നിർദ്ദേശം നൽകിയതായും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയതിന് പുറമെ ക്യാംപസിലെ ഇൻഫോസിസ് ഗ്ലോബൽ എജ്യുക്കേഷൻ സെന്ററിലെ 4000 ട്രെയികൾക്ക് അവധി നൽകുകയും വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയതായുമാണ് റിപ്പോർട്ട്. പരിശീലന ഷെഡ്യൂൾ ഒരു ദിവസത്തേക്ക് മാറ്റുകയാണെന്നും ദയവായി ഹോസ്റ്റൽ മുറികളിൽ ഇരുന്നു സ്വയം പഠിക്കുന്നതിനായി ദിവസം പ്രയോജനപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സി സി ടി വി വഴി ക്യാംപസിൽ പുലിയെ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മൃഗത്തെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഒരു ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സി സി ടി വി ക്യാമറയിൽ പുലിയെ കണ്ടെത്തിയത്.
ഏകദേശം 4 മണിയോടെ ഞങ്ങളുടെ ടീം സ്ഥലത്ത് എത്തി. പുള്ളിപ്പുലിയെ കണ്ടെത്തുന്നതിനായി ഞങ്ങൾ കോമ്പിംഗ് ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്, ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ( വന്യജീവി ), ഐ ബി പ്രഭു ഡൗഡ പറഞ്ഞു. ഇതുവരെ പുലിയെ കണ്ടെത്തിയില്ലെന്നാണ് വിവരം.












Click it and Unblock the Notifications