Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുലന്ദ്‌സഹര്‍ ബലാത്സംഗം; 'ഇരകളെ പരസ്യമായി വെടിവെച്ചുകൊല്ലാന്‍ അവസരം നല്‍കണം'

ബുലന്ദ്‌സഹര്‍: വാഹനം തടഞ്ഞ് അമ്മയെയും മകളെയും കൂട്ടബലാത്സംഗം നടത്തിയ പ്രതികളെ പരസ്യമായി വെടിവെച്ചുകൊല്ലാന്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കണമെന്ന് ബലാത്സംഗ ഇരകളുടെ ബന്ധുക്കള്‍. അമ്മയും 13 വയസുമാത്രം പ്രായമുള്ള മകളുമാണ് കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയായത്.

കുടുംബം ഒരിക്കലും ബലാത്സംഗത്തിന്റെ ആഘാതത്തില്‍ നിന്നും തിരിച്ചുവരില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്തശിക്ഷ പൊതുമധ്യത്തില്‍ ആവശ്യമാണെന്നും തങ്ങള്‍ക്ക് അതിനുള്ള അവകാശം നല്‍കണമെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറയുന്നു.

rape

സംഭവത്തിന്റെ ആഘാതം പറഞ്ഞറിയിക്കാന്‍ ആകാത്തതാണ് തങ്ങള്‍ക്കുമാത്രമേ കണ്‍മുന്നില്‍ വെച്ച് അമ്മയും മകളും ബലാത്സംഗം ചെയ്യപ്പെട്ടതിന്റെ വേദന തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ സര്‍ക്കാരിനോട് താന്‍ അഭ്യര്‍ഥിക്കുകയാണ് പ്രതികളെ വെടിവെച്ചുകൊലപ്പെടുത്താന്‍ അനുവാദം തരണമെന്ന്, അദ്ദേഹം പഞ്ഞു.

സ്ത്രീകളെ ഉപദ്രവിക്കരുതെന്ന് സംഘത്തിലെ ഒരാള്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍, മറ്റുള്ളവര്‍ അത് ചെവിക്കൊണ്ടില്ല. ക്രൂരമായാണ് അവര്‍ പെരുമാറിയത്. ഇത്തരക്കാരെ ജീവിക്കാന്‍ അനുവദിക്കരുത്. മനുഷ്യാവകാശം ഇവര്‍ക്ക് അര്‍ഹതപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതികളെന്ന് കരുതുന്നവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+