കണ്ടുപിടിത്തവും സ്വാശ്രയത്വവും വളർച്ചയും വേണം; പുതിയ ഭാരതത്തെ കെട്ടിപടുക്കാം; അദാനി
ഇന്ത്യയുടെ സാങ്കേതിക രംഗത്തെ വളർച്ചയെ രണ്ടാം സ്വാതന്ത്ര്യസമരം' എന്ന് വിശേഷിപ്പിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. സ്വയംപര്യാപ്തത, നവീകരണം, കൂട്ടായ നിശ്ചയദാർഢ്യം എന്നിവ ഈ യാത്രയ്ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഐ.ഐ.ടി ഖരഗ്പൂരിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിലാണ് അദാനിയുടെ പ്രതികരണം.
1930-കളിൽ തൃദിബ് കുമാർ ചൗധരിയെപ്പോലുള്ള യുവ സ്വാതന്ത്ര്യസമര സേനാനികളെ തടവിലാക്കിയിരുന്ന ഖരഗ്പൂരിലെ ഹിജ്‌ലി ജയിലിന്റെ സ്മരണകൾ അദാനി പ്രസംഗത്തിൽ പങ്കുവെച്ചു. 1947-ൽ ഇന്ത്യ കോളനിഭരണത്തിൽ നിന്ന് മോചിതരായെങ്കിലും
സെമികണ്ടക്ടറുകൾ, ക്രൂഡ് ഓയിൽ, പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്കായി വിദേശരാജ്യങ്ങളെ ഇപ്പോഴും ആശ്രയിക്കുന്നു.ഇന്നത്തെ നമ്മുടെ യുദ്ധങ്ങൾ അദൃശ്യമാണ്," .അവ യുദ്ധക്കളങ്ങളിലല്ല, സെർവർ ഫാമുകളിലാണ് നടക്കുന്നത്. ആയുധങ്ങൾ തോക്കുകളല്ല, അൽഗോരിതങ്ങളാണ്. പുതിയ സാമ്രാജ്യങ്ങൾ നിർമ്മിക്കപ്പെടുന്നത് ഡാറ്റാ സെന്ററുകളിലാണ്, ഭൂമിയിലല്ല', അദാനി പറഞ്ഞു.

വിദ്യാർത്ഥികളെ 'ഭാരതത്തിന്റെ പുതിയ സ്വാതന്ത്ര്യസമര സേനാനികൾ' എന്ന് വിശേഷിപ്പിച്ച അദാനി, ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് നവീകരണവും കോഡുകളും ആശയങ്ങളുമാണെന്ന് ഊന്നിപ്പറഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) നയിക്കുന്ന ലോകത്ത് ചെലവ് കുറഞ്ഞ ഉൽപ്പാദന രീതികൾ ഇല്ലാതാവും,പുതിയ ആശയങ്ങൾ കണ്ടെത്തുകയും അവയെ വികസിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് മാത്രമേ ഭാവിയിൽ വിജയിക്കാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെറും ബിരുദധാരികളെ മാത്രം സൃഷ്ടിക്കുന്നതിൽ നിന്ന് മാറി ചിന്തിക്കണം. കണ്ടുപിടിത്തങ്ങൾ നടത്താനും മാറ്റങ്ങളെ ഉൾക്കൊണ്ട് ഇന്ത്യയുടെ വളർച്ചയ്ക്ക് സഹായകമാകാനും കഴിവുള്ള 'മിടുക്കരായ ദേശസ്നേഹികളെ' വാർത്തെടുക്കുന്നതിലായിരിക്കണം സ്കൂളുകൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്കാദമിയ-വ്യവസായ സഹകരണം
ഇന്ത്യൻ കോർപ്പറേറ്റുകൾ നവീകരണത്തിന്റെ കാര്യത്തിൽ പിന്നിലാണെന്ന് വ്യവസായി ഗൗതം അദാനി തുറന്നു സമ്മതിച്ചു. സർവകലാശാലകളും വ്യവസായ സ്ഥാപനങ്ങളും തമ്മിൽ ശക്തമായ പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സർവകലാശാലകൾ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുകയും കമ്പനികൾ അവയെ വ്യാവസായികമായി വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) മികച്ച വിദ്യാർത്ഥികളെ ഉൾപ്പെടുത്തി അദാനി-ഐഐടി പ്ലാറ്റിനം ജൂബിലി ചേഞ്ച് മേക്കേഴ്സ് ഫെലോഷിപ്പ് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനായി, അദാനി-ഐഐടി പ്ലാറ്റിനം ജൂബിലി ചേഞ്ച് മേക്കേഴ്സ് ഫെലോഷിപ്പ് അദ്ദേഹം പ്രഖ്യാപിച്ചു. പുനരുപയോഗ ഊർജ്ജം, തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, സ്മാർട്ട് എയർപോർട്ടുകൾ തുടങ്ങിയ മേഖലകളിലെ പദ്ധതികളിൽ ഈ വിദ്യാർത്ഥികൾക്ക് പ്രവർത്തിക്കാൻ അവസരം ലഭിക്കും.
വ്യക്തിഗത യാത്രയിൽ നിന്നുള്ള പാഠങ്ങൾ
മുംബൈയിലെ ഒരു 16 വയസുക ഡയമണ്ട് സോർട്ടറിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ കൂട്ടായ്മ കെട്ടിപ്പടുത്ത തന്റെ സംരംഭകത്വ യാത്ര അദാനി പങ്കുവെച്ചു. തന്റെ വഴികാട്ടിയായ തത്ത്വങ്ങൾ അദ്ദേഹം വിശദീകരിച്ചു. വെല്ലുവിളികൾ ഏറ്റെടുക്കാനും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനും ഓരോ പ്രോജക്റ്റുകളുടെയും എല്ലാ കാര്യങ്ങളും വ്യക്തിപരമായി ശ്രദ്ധിക്കാനും തയ്യാറാകണം.
മുന്ദ്ര തുറമുഖം, ഖവ്ദ പുനരുപയോഗ ഊർജ്ജ പാർക്ക്, അദാനി വിമാനത്താവളങ്ങൾ തുടങ്ങിയ പദ്ധതികൾ സംരംഭകത്വത്തിലൂടെ മാത്രമല്ല, ഇന്ത്യയുടെ അജയ്യമായ വളർച്ചയിലുള്ള തൻ്റെ ഉറച്ച വിശ്വാസത്തിലൂടെയാണ് നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത തലമുറയ്ക്കുള്ള ആഹ്വാനം
വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന നാല് തത്വങ്ങൾ അദാനി പങ്കുവെച്ചു .ആശയങ്ങളും നൂതന സാങ്കേതിക വിദ്യകളും ആയുധങ്ങളാക്കി പുതിയ സ്വാതന്ത്ര്യസമര സേനാനികളാകുക.ആഗോള വിപണിയെ ലക്ഷ്യമിടുന്നതിന് മുൻപ് ഭാരതത്തിന് വേണ്ടി, അതായത് മത്സ്യത്തൊഴിലാളികൾ, കർഷകർ, സാധാരണ പൗരന്മാർ എന്നിവർക്കായി പരിഹാരങ്ങൾ കണ്ടെത്തുക. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ബൗദ്ധിക സ്വത്തവകാശം എന്നിവയിൽ ദേശീയ അടിത്തറ ശക്തിപ്പെടുത്തുക, അക്കാദമിക സ്ഥാപനങ്ങൾ, വ്യവസായ മേഖല, സർക്കാർ എന്നിവ ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് ഒറ്റ ടീമായി മുന്നോട്ട് കൊണ്ടുപോകുക.
തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, വിദ്യാർത്ഥികളോട് അദ്ദേഹം ഒരു ചോദ്യം ഉന്നയിച്ചു: നിങ്ങൾക്ക് രണ്ട് വഴികളുണ്ട് - ഒന്ന് സുരക്ഷിതമായ ശമ്പളം നേടുക, അല്ലെങ്കിൽ ഭാരതം കെട്ടിപ്പടുക്കുന്നതിൽ പങ്കാളിയാകുക രാഷ്ട്രനിർമ്മാണത്തിന്റെ അഭിമാനം ഇതിൽ ഒരു പാതയ്ക്ക് മാത്രമേ രാഷ്ട്രനിർമ്മാണത്തിന്റെ അഭിമാനം നൽകാൻ കഴിയൂ. നിങ്ങൾ ഏത് തിരഞ്ഞെടുക്കും? അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications