കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള നിയമസഭയില്‍ 'കടി' വിവാദമെങ്കില്‍, ഗുജറാത്ത് നിയമസസഭയില്‍ മദ്യമൊഴിച്ച് പ്രതിഷേധം

  • By Meera Balan
Google Oneindia Malayalam News

അഹമ്മദാബാദ്: കേരള നിയമസഭയില്‍ അടുത്തിടെ നടന്ന ബഹളങ്ങളൊക്കെ വന്‍ മാധ്യമ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മലയാളികളെ ഒന്നടങ്കം അപമാനിയ്ക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് നിയമസഭയില്‍ നടന്നതെന്ന് ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു. എന്നാല്‍ ഗാന്ധിജിയുടെ നാടായ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാടായ ഗുജറാത്ത് നിയമസഭയില്‍ നടന്നതെന്താണെന്ന് അറിയാമോ?

മദ്യനിരോധനം നടപ്പാക്കിയ ഗുജറാത്തില്‍ നിയമസഭയില്‍ തന്നെ മദ്യം പൊട്ടിച്ചൊഴിച്ചുള്ള പ്രതിഷേധമാണ് കഴിഞ്ഞ ദിവസം നടന്നത്. നിയമസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്ന 70കാരനായ ബാബു ശങ്കര്‍ പട്ടേല്‍ എന്ന മുന്‍ അധ്യാപകനാണ് മദ്യം പൊട്ടിച്ചൊഴിച്ച് പ്രതിഷേധിച്ചത് .

Beer

മദ്യ നിരോധനം വെറും നിയമത്തില്‍ മാത്രമാണെന്നും എന്നാല്‍ സംസ്ഥാനത്ത് മദ്യനിരോദനം കാര്യക്ഷമമല്ലെന്നും അധ്യാപകന്‍ പറയുന്നു . വാറ്റു ചാരായം തന്റെ തലപ്പാവില്‍ ഒളിപ്പിച്ചാണ് അദ്ദേഹം നിയമസഭയില്‍ കടന്നത് .

സഭ തുടങ്ങിയതും മദ്യം നടുത്തളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു . പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു . സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലഘുലേഖകള്‍ അധ്യാപകന്‍ നിയമസഭയില്‍ വിതറി. അപ്രതീക്ഷിതമായ സംഭവത്തില്‍ സഭയിലുണ്ടായിരുന്നവര്‍ ഞെട്ടി .

English summary
Liquor punch hits house, exposes dry Gujarat farce
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X